കൊട്ടിക്കലാശം ഇന്ന്: അവസാന തന്ത്രവും പുറത്തെടുത്ത് മുന്നണികള്‍; ജില്ല ആവേശ ക്കൊടുമുടിയിലേക്ക്
കാസര്‍കോട്: സംസ്ഥാന നിയമസഭയിലോക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ഇന്ന് നടക്കുന്ന കൊട്ടിക്കലാശം ശക്തി പ്രകടനമാക്കാന്‍ മുന്നണികള്‍ തയ്യാറെടുപ്പാരംഭിച്ചു. പ്രധാന സ്ഥാനാര്‍ത്ഥികള്‍ പരസ്യ പ്രചാരണ സമാപനത്തെ ആവേശകരവും വിസ്മയകരവും അതേസമയം വോട്ടര്‍മാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമായ ദൃശ്യ വിസ്മയമാക്കാന്‍ അണിയറ തയ്യാറെപ്പാരംഭിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് ദിവസമായി അതിരൂക്ഷമായ വേനല്‍ച്ചൂടിനെ അതിജീവിച്ചു മുന്നണികളും സ്ഥാനാര്‍ത്ഥികളും അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന പ്രചരണാഗ്നി കലാശക്കൊട്ടില്‍ ആളിക്കത്തിക്കാനും മുന്നണികള്‍ മത്സരിക്കുമെന്നു സൂചനയുണ്ട്. വൈകിട്ട് ആറുമണിവരെയാണ് കലാശക്കൊട്ടിന് അവസരം. അത് കഴിഞ്ഞാല്‍ പരസ്യപ്രചരണം അവസാനിക്കും.പരസ്യപ്രചരണത്തിന്റെ സമാപനത്തിന് മുന്‍കൂര്‍ …