എല്‍.ഡി.എഫ് -യു.ഡി.എഫ് ഭരണത്തില്‍ ജനങ്ങള്‍ നിരാശര്‍; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്‌സില്‍ മലയാളത്തില്‍ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ അതൃപ്തരാണ്.ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമിരിക്കാന്‍ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് തൃശൂരില്‍ ഒരു റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലെയും പാലക്കാട്ടെയും പരിപാടികളില്‍ പങ്കെടുക്കും. അരലക്ഷം പേര്‍ സമ്മേളനത്തിനെത്തുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. …
Read more “എല്‍.ഡി.എഫ് -യു.ഡി.എഫ് ഭരണത്തില്‍ ജനങ്ങള്‍ നിരാശര്‍; പ്രധാനമന്ത്രി”