ഉപ്പളയില്‍ പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: പ്ലസ്ടു പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. മഞ്ചേശ്വരം എസ് എ ടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഖദീജത്ത് സഫ്‌വാന (18)യെ ആണ് കാണാതായത്. മാതാവ് ഉപ്പള, റഹ്‌മാന്‍ മന്‍സിലിലെ യു എം സഫിയ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അവസാന പ്ലസ്ടു പരീക്ഷ എഴുതാനായി ശനിയാഴ്ച രാവിലെയാണ് മകള്‍ വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്, നെല്ലിക്കുന്നില്‍ നിന്നു യുവതിയെയും രണ്ടുമക്കളെയും കാണാതായി

കാസര്‍കോട്: ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ യുവതിയെയും രണ്ടു മക്കളെയും കാണാതായതായി പരാതി. നെല്ലിക്കുന്ന്, ബീച്ച് റോഡിലെ എന്‍ യമുനയുടെ മകള്‍ ശരണ്യ (27) ഇവരുടെ ആറുവയസ്സുള്ള മകന്‍, രണ്ടു വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടിക്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ശരണ്യ മക്കളെയും കൂട്ടി വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതിനു ശേഷം തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page