പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഔട്ട്; 100 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കണമെങ്കില്‍ സ്വിച്ച്ഓഫ് നിര്‍ബന്ധം, ബൂത്തിലെ സെല്‍ഫി മോഹം ഇനി നടക്കില്ല

കാസര്‍കോട്: പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം. പുതിയ നിര്‍ദ്ദേശപ്രകാരം ബൂത്തിനകത്തും നൂറുമീറ്റര്‍ ചുറ്റളവിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി പ്രിസൈഡിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സർവര്‍ എന്നിവര്‍ക്കുമാത്രമായിരിക്കും. തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍
സ്വിച്ച് ഓഫ് ചെയ്യണം. പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വോട്ടര്‍ തന്റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ വൊളന്റിയര്‍മാര്‍ക്ക് കൈമാറി ടോക്കണ്‍ വാങ്ങണം. പോളിംഗ് ബൂത്തിന് പുറത്ത് മൊബൈല്‍ഫോണ്‍ ഡിപ്പോസിറ്റ് ഫെസിലിറ്റി സൗകര്യം ഒരുക്കണമന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോണ്‍ സൂക്ഷിക്കാൻ കഴിയുന്ന തരത്തില്‍ പ്രത്യേകം പോക്കറ്റുള്ള കൈത്തറി തുണി നിര്‍മ്മിതമായ ബാഗ് തയ്യാറാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം പ്രിസൈഡിംഗ് ഓഫീസര്‍ മൈക്രോഒബ്സര്‍വര്‍ എന്നിവര്‍ക്കു ബൂത്തിനനകത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. എന്നാല്‍ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.
കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം സെല്‍ഫിയെടുക്കുന്നവര്‍ക്കു തിരിച്ചടിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്കു പുതിയ നിര്‍ദ്ദേശം പാരയാകും. പോളിംഗ് പുരോഗതി പുറത്തറിയിക്കുന്നതിനു തടസ്സമാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page