വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തൂക്കിയെറിഞ്ഞു; ഗുരുതര പരിക്ക്

കല്‍പ്പറ്റ: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തുമ്പിക്കൈയില്‍ ചുറ്റി തൂക്കിയെറിഞ്ഞു.
വയനാട് സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലിയിലാണ് സംഭവം. കൈതവേലില്‍ തങ്കമ്മയ്ക്കാണ് (80) ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി തൂക്കിയെറിയുകയായിരുന്നു. വീഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേനല്‍ കടുത്തതോടെ വയനാട്ടില്‍ കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇവ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. ആളുകള്‍ക്ക് നേരെ അക്രമം നടത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ സ്ഥലവാസികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കാട്ടാനകളില്‍ നിന്ന് സംരക്ഷിക്കണമെന്ന് ജനങ്ങള്‍ അധികൃതരോട് ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page