ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; യുവാക്കള്‍ കുടുങ്ങി

കോഴിക്കോട്: ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശികളായ റൂബിന്‍ രാജ്, ഹജ്സല്‍ ഹമീന്‍ എന്നിവരാണ് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. വടകര റെയില്‍വെ സ്റ്റേഷനില്‍ വച്ച് യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. യുവതികളുടെ അടുത്തെത്തിയ യുവാക്കള്‍ ഓണ്‍ലൈനായി പണം തിരികെ അയക്കാം എന്ന് പറഞ്ഞ് അവരോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ വഴി പണം …

മോഡി : തൃശ്ശൂരിൽ ആവേശത്തിര

തൃശൂർ : പ്രധാനമന്ത്രിയുടെ റോഡ് ഷോ തൃശൂരിൽ ആവേശത്തിരഇളക്കി. മോഡി ഗാരന്റിയിൽ മാറാത്തതു മാറുമെന്ന് പ്രധാനമന്ത്രിയുടെ 900 മീറ്റർ റോഡ് ഷോ പ്രതീതി സൃഷ്ടിച്ചു. സ്വരാജ് റൗണ്ടിലെ സമ്മേളന സ്ഥലത്തേക്ക് സ്ഥാനാർത്ഥികളായ സി സി മുകുന്ദൻ , കെ കെ അനീഷ്, പത്മജ എന്നിവർക്കും സുരേഷ് ഗോപി എം .പി ക്കുമൊപ്പം പുഷ്പാലംകൃത തുറന്ന വാഹനത്തിൽ നീങ്ങിയ പ്രധാനമന്ത്രിയെ റോഡിൽ തിങ്ങി നിറഞ്ഞ ആബാല വൃത്തം ആവേശത്തോടെ വരവേറ്റു. പ്രധാനമന്ത്രി ജനങ്ങളെ ഇരു കൈകളും വീശി പ്രത്യഭിവാദ്യം …

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷികം നടത്തി

പി പി ചെറിയാൻ ഗാർലൻഡ്, ടെക്സസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ വാർഷിക പൊതുയോഗം മാർച്ച് ശനിയാഴ്ചനടത്തി. പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി തോമസ് ഈശോ , ട്രഷറർ നെബു കുരിയാക്കോസ് റിപോർട്ടുകൾ അവതരിപ്പിച്ചു.2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു. സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങൾ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

പൊതുനിരത്തില്‍ നായ്ക്കളെ ചങ്ങലയിടാതെ കൊണ്ടുപോയാല്‍ ഇനി 1000 രൂപ പിഴ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചങ്ങലയില്ലാതെ വളര്‍ത്തുനായയെ കൊണ്ടുപോയാല്‍ നിലവിലുള്ള പിഴയായ 50 രൂപ 1000 രൂപയായി വര്‍ധിപ്പിച്ചു. മുനിസിപ്പല്‍ നിയമങ്ങളിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ പ്രകാരമാണ് വര്‍ധനവ്. വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്സഭയില്‍ അവതരിപ്പിച്ച ജന്‍ വിശ്വാസ് ബില്ല് 2025 ന്റെ ഭാഗമാണ് ഈ മാറ്റം. 1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരമുള്ള പിഴ വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിരവധി പൗരാവകാശ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. പൊതുവഴികളില്‍ കന്നുകാലികളെ കെട്ടിയിട്ടാലും …

തനിക്ക് ലഭിക്കില്ലെങ്കിൽ മറ്റാർക്കും അവളെ വിട്ടുകൊടുക്കില്ല ;സംരക്ഷണ ഉത്തരവ് ലഭിച്ചതിന്റെ തൊട്ടുപിന്നാലെ ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് വെടിവെച്ചു കൊന്നു

പി പി ചെറിയാൻ വാഷിംഗ്ടൺ: സ്റ്റേറ്റിലെ മേസൺ കൗണ്ടിയിൽ, 60 വയസ്സുകാരനായ റോബർട്ട് ടി. ചൈൽഡ് തന്റെ ഭാര്യ അന്നാ ചൈൽഡിനെയും (46) സുഹൃത്ത് ജേസൺ ഹിൽഡെയെയും (46) ഷോട്ട്ഗൺ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. കോടതിയിൽ നിന്ന് ഭർത്താവിനെതിരെ സംരക്ഷണ ഉത്തരവ് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദാരുണ സംഭവം . തനിക്ക് ലഭിക്കില്ലെങ്കിൽ മറ്റാർക്കും അവളെ വിട്ടുകൊടുക്കില്ലെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായും താൻ സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി മാർച്ച് 9-നാണ് അന്ന സംരക്ഷണ ഉത്തരവിനായി അപേക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച …

ഡാലസ് കേരള ലിറ്റററി സൊസൈറ്റി പുരസ്‌കാരം : പ്രവാസി സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

ഡാലസ് : അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയ പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു . 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും.സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി മനയിൽ ജേക്കബ് 2021 ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് …

ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ മലയാളി യുവാവ് മസ്‌കത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മസ്‌കത്ത്: ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ മലയാളി യുവാവ് മസ്‌കത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൃത്താല കുമ്പിടി ഉമ്മത്തൂര്‍ സ്വദേശി സലാഹുദ്ദീന്‍ (40) ആണ് മരിച്ചത്. പരേതനായ കമ്മു മുസ്‌ലിയാര്‍ ആയിശ ദമ്പതികളുടെ മകനാണ്. ഒമാനിലെ ഖദ്‌റയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ സലാഹുദ്ദീന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവ സമയത്ത് സലാഹുദ്ദീന്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പ്രഥമ ശുശ്രൂഷ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാള്‍ …

ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചു; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.വെട്ടിക്കാട്ട് മുക്ക്-കാഞ്ഞിരമറ്റം റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23), വൈക്കം പുളിച്ചുവട് അനന്തു നിവാസില്‍ അയാന്‍ ജയന്‍ (23) എന്നിവരാണ് മരിച്ചത്. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും അരയന്‍ കാവ് നിന്നു വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വളവില്‍ തെന്നിയ ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ചു. …

പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ എ.എസ്.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കോഴിക്കോട്: നാദാപുരത്തെ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ എ.എസ്.ഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. എ.എസ്.ഐ മനോജിന്റെ കാലിനാണ് പരിക്കേറ്റത്. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ നാല് ഇതര സംസ്ഥാന തെഴിലാളികള്‍ക്കും കടിയേറ്റതായി അറിയുന്നു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. കഴിഞ്ഞദിവസങ്ങളിലും സ്ഥലത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നുവെന്ന് സ്ഥലവാസികള്‍ പറയുന്നു. തെരുവു നായയെ പിടികൂടാന്‍ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മാറ്റങ്ങള്‍ക്കു തുടക്കമായി: പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളത്തില്‍ മാറ്റത്തിനു തുടക്കമായെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് കോട്ടമൈതാനിയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പു പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ബി ജെ പിയോടുള്ള വിശ്വാസം കൂടി വരുന്നു. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎയ്‌ക്കൊപ്പമാണ്. കേരളത്തില്‍ രണ്ടുമുന്നണികളുണ്ട്. ഒന്നു അഴിമതിക്കാരും രണ്ടാമത്തേത് മഹാ അഴിമതിക്കാരും. ഇവര്‍ക്കു കേരളത്തെ വികസിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ എന്‍ ഡി എയെ വിജയിപ്പിക്കണം. എങ്കില്‍ കേരളത്തെ വികസിപ്പിക്കാം- പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിനു യുപിഎ സർക്കാരിനേക്കാൾ പദ്ധതികൾ നൽകിയത് എൻ.ഡിഎ …

23 വര്‍ഷം മുന്‍പു മദ്യപാനം നിര്‍ത്തി; ബ്രെത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍; പരാതി നല്‍കിയതോടെ ട്വിസ്റ്റ്

കറുകച്ചാല്‍: 23 വര്‍ഷം മുന്‍പു മദ്യപാനം നിര്‍ത്തിയ ആള്‍ ബ്രെത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി കറുകച്ചാല്‍ ഭാഗത്തു കൂടി വീട്ടിലേക്കു പോകുകയായിരുന്ന ആളെ പൊലീസ് വഴിയില്‍ പിടിച്ചു നിര്‍ത്തി പരിശോധിച്ചപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തി. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും 23 വര്‍ഷം മുന്‍പ് നിര്‍ത്തിയതാണെന്നും അയാള്‍ പറഞ്ഞെങ്കിലും പൊലീസുകാര്‍ അത് വിശ്വസിക്കാന്‍ തയാറായില്ല. ഇതോടെ പൊലീസുമായി വാക്ക് തര്‍ക്കമുണ്ടായി. ഓടുവില്‍ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്താന്‍ തീരുമാനിച്ചു. വിശദമായ പരിശോധനയില്‍ അയാള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. …

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിനെതിരെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള …

മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാനിറങ്ങി; തെന്മല ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

കൊല്ലം: മുന്നറിയിപ്പ് അവഗണിച്ച് തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപത്തെ കളക്കുന്നിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സവാരി നടത്തുന്നതിനിടെ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചു. ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറങ്ങരുതെന്നും നൂറടിയിലധികം ആഴമുണ്ടെന്നും പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ …

ഭര്‍ത്താവ് നല്‍കിയ മഹര്‍ ഉള്‍പ്പെടെ 16 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം തിരിച്ചുനല്‍കാന്‍വിവാഹ മോചിതയായ ഭാര്യയോട് കോടതി നിര്‍ദേശം

കാസര്‍കോട്: വിവാഹ മോചിതയായ യുവതിയോട് ഭര്‍ത്താവ് മഹര്‍ ആയും വിവാഹശേഷം നല്‍കിയതുമായ 16 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കാന്‍ കുടുംബ കോടതി ജഡ്ജി സി ദീപു നിര്‍ദേശിച്ചു.നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി ഷിഹാബുദീന്റെ പരാതിയിലാണ് വിധി. വിവാഹ സമയത്ത് താന്‍ മഹറായി നല്‍കിയതും വിവാഹശേഷം ഭാര്യയ്ക്ക് നല്‍കിയതുമായ സ്വര്‍ണമാണ് തിരിച്ചുകൊടുക്കാന്‍ വിവാഹമോചിതയായ ഭാര്യയോട് കോടതി നിര്‍ദേശിച്ചത്. ഷിഹാബുദീന്റെ ഭാര്യ ഇതേ കോടതിയില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. വിവാഹ മോചനത്തെ തുടര്‍ന്നാണ് താന്‍ നല്‍കിയ …

യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന ബൂത്ത് കമ്മിറ്റികളിലെ യു ഡി എഫ്- ലീഗ് ഭാരവാഹികള്‍ക്കു സൗജന്യ വിദേശയാത്ര: ലീഗ് സംസ്ഥാന വൈ. പ്രസിഡന്റിനെതിരെ കേസ്

മലപ്പുറം: യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കു ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന ബൂത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കു വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.തവനൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിയുടെ തിരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ ഹാജി. സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന ബൂത്തിലെ യു ഡി എഫിന്റെ മണ്ഡലം- ബൂത്ത് …

വിവാഹ ചിത്രങ്ങളുടെ കരാര്‍ ലംഘനം; ദമ്പതികളുടെ പരാതിയില്‍ സ്റ്റുഡിയോ ഉടമയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ

കോട്ടയം: വിവാഹ ചിത്രങ്ങളെടുക്കാന്‍ നല്‍കിയ കരാര്‍ പാലിച്ചില്ലെന്ന ദമ്പതികളുടെ പരാതിയില്‍ സ്റ്റുഡിയോഉടമയ്ക്ക് കോടതി രണ്ടര ലക്ഷം രൂപ പിഴയിട്ടു. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പിലെ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷും നല്‍കിയ പരാതിയിലാണ് കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരെ ജില്ലാ ഉപഭോക്തൃ ഫോറം നടപടി എടുത്തത്. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80,000 രൂപയും നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ഇത് കൂടാതെ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 മേയ് …

വീട്ടില്‍ അതിക്രമിച്ചു കയറി 13കാരനെ കെട്ടിപ്പിടിച്ചു; 62കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി 13 വയസ്സുള്ള ആണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും ഗുഹ്യഭാഗങ്ങളില്‍ പിടിച്ചതായും പരാതി. സംഭവത്തില്‍ 62കാരനെതിരെ രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, പതിമൂന്നുകാരനെ ബലമായി കെട്ടിപ്പിടിക്കുകയായിരുന്നുവത്രെ. അതിക്രമത്തിനു ഇരയായ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സിപിഎം-എസ്.ഡി.പി.ഐ ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി; തുടര്‍ഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പിണറായി വിജയന്‍

മലപ്പുറം: സിപിഎം-എസ്.ഡി.പി.ഐ ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡീല്‍ ആരോപണം നുണയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും വ്യക്തമാക്കി. വര്‍ഗീയതയോട് വിരുദ്ധ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. തുടര്‍ഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടര്‍ഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. തന്റെ പെരുമാറ്റം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ …