വേനൽ മഴ: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു ; വ്യാപക നാശം

മലപ്പുറം : വേനൽ മഴയിൽ മലപ്പുറം എടവണ്ണയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റയിലെ കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു .കോഴിക്കോട് മാവൂരിൽ വീട് തകർന്നു . കൊയിലാണ്ടിയിൽ മരം വീണു ബൈക്ക് യാത്രക്കാരനായ ആദർശിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര തകർന്നു . പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അതിശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നു പോയിട്ടുണ്ട്. മരം വീണു നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു. ഗതാഗതവും വ്യാപകമായി തടസ്സപ്പെട്ടു. ഏപ്രിൽ ഒന്നു വരെ 40 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകാൻ ഇടയുണ്ടെന്നും ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും എന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page