തിരഞ്ഞെടുപ്പ്: എസ്ഡിപിഐയുമായിഒരു നീക്കുപോക്കുമില്ലെന്ന് എം എ ബേബി; വർഗീയ ഭ്രാന്തിന്റെ വോട്ട് വേണ്ടെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം ; ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇ.പി.ജയരാജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ബന്ധം സംബന്ധിച്ച് ഇടതു നേതാക്കന്മാർ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചു.എസ്ഡിപിഐ യുമായി സിപിഎമ്മിന് ഒരു തിരഞ്ഞെടുപ്പു നീക്കുപോക്കും ഉണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രസ്താവിച്ചു. ഒരു മതഭ്രാന്തിന്റെയും വോട്ട് തങ്ങൾക്ക് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തീർത്തു പറഞ്ഞു. അതേസമയം ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കി.ഇത് സംബന്ധിച്ചുള്ള പത്ര ലേഖകരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദനും മൗനം പാലിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ ആരുമായും തങ്ങൾക്ക് ഡീൽ ഇല്ലെന്ന് എസ് ഡി പി ഐ ഭാരവാഹികൾ പറഞ്ഞു. 36 മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. മറ്റ് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ലത്തീഫ് പറഞ്ഞു. ഇടതുമുന്നണിക്കെതിരെ സംസ്ഥാനത്തു ഭരണ വിരുദ്ധ വികാരമുണ്ടെന്ന പ്രചരണത്തോടുഎസ്.ഡി.പി.ഐക്കുയോജിപ്പില്ലെന്നു ലത്തീഫ് കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page