കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊല്ലം : കൊല്ലം കല്ലട ആറ്റിലെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. 26 അംഗ തമിഴ്നാട് വിനോദസഞ്ചാര സംഘത്തിലെ മധുര റെയിൽവേ ഡിവിഷനിൽ പെട്ട ട്രാക്ക് മെയിന്റനൻസ് ജീവനക്കാരൻ തവമുനി (36), ഇതേ അണക്കെട്ടിലെ പൂമ്പാറ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ ചിതറ പാങ്ങോട്ടെ അർഷിദ് (20) എന്നിവരാണ് മുങ്ങിമരിച്ചതു്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവർ നീന്തി രക്ഷപ്പെട്ടു .ഫോറസ്റ്റ് അധികൃതരാണ് തവമുനിയുടെ മൃതദേഹം കരക്കെടുത്തത്. ഇതേ ആറിന്റെ നെടുവണ്ണൂർ കടവ് മേഖലയിലാണ് അർഷിദ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. മുങ്ങൽ വിദഗ്ധർ എത്തിയാണ് മൃതദേഹം കരയ്ക്ക് എടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page