എല്‍.ഡി.എഫ് -യു.ഡി.എഫ് ഭരണത്തില്‍ ജനങ്ങള്‍ നിരാശര്‍; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ മനോഭാവം എന്‍ഡിഎയ്ക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്‌സില്‍ മലയാളത്തില്‍ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ അതൃപ്തരാണ്.
ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമിരിക്കാന്‍ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയില്‍ പ്രസംഗിക്കുകയും തുടര്‍ന്ന് തൃശൂരില്‍ ഒരു റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലെയും പാലക്കാട്ടെയും പരിപാടികളില്‍ പങ്കെടുക്കും. അരലക്ഷം പേര്‍ സമ്മേളനത്തിനെത്തുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. റോഡ് ഷോയ്ക്കായി തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കുട്ടനെല്ലൂര്‍ സി.അച്യുതമേനോന്‍ ഗവ.കോളജിലെ ഹെലിപ്പാഡില്‍ സ്വീകരിക്കും. ഇന്ന് വൈകിട്ടാണ് പ്രധാനമന്ത്രി തൃശൂരില്‍ എത്തുന്നത്. അവിടുന്ന് റോഡ് മാര്‍ഗം സ്വരാജ് റൗണ്ടിലേക്ക് പോകും. റൗണ്ടില്‍ ജില്ലാ ജനറല്‍ ആശുപത്രി പരിസരം മുതല്‍ ബിനി ഹെറിറ്റേജ് വരെ 900 മീറ്റര്‍ റോഡ് ഷോയാണ് നടക്കുക. ജനങ്ങളെ അഞ്ചു വരികളിലായി നിരത്തും. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി വിവിധ കലാരൂപങ്ങള്‍, കുമ്മാട്ടിക്കളി, പുലികളി, മാര്‍ഗംകളി, കഥകളി തുടങ്ങിയവ ഒരുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page