ചിത്രകലയ്ക്കുളള ക്യാന്‍വാസാക്കി മാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനം; രാജ്യത്ത് ആദ്യം; തിളങ്ങി ഓഷീന്‍ ശിവ
കൊച്ചി: ചിത്രകലയ്ക്കുളള ക്യാന്‍വാസാക്കി മാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനം. രാജ്യത്ത് ആദ്യമായാണ് ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തുന്നത്. ഇതുവഴി എയര്‍ ഇന്ത്യ എക്‌സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തില്‍ പകര്‍ത്തിയത്. ഫ്‌ളയിങ് ക്യാന്‍വാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും …