പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങള്‍. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളില്‍ സജീവമാകുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദന്‍. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളില്‍ സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്ന നിരവധി പരിപാടികളുണ്ടെന്നും ലീഗില്‍ ചേര്‍ന്നതോടെ തന്റെ അവസരം ഇല്ലാതാകുമോ എന്നുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കലാമണ്ഡലത്തില്‍ എന്തുകൊണ്ടാണ് ഒപ്പന പഠിപ്പിക്കാത്തതെന്നും മുസ്ലീം കലാരൂപങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതുകൊണ്ടുതന്നെ താന്‍ മതം മാറുമോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാം എന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page