ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; ബദിയഡുക്ക, നീര്‍ച്ചാല്‍ സ്വദേശിയായ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു. ബദിയഡുക്ക, നീര്‍ച്ചാല്‍ മല്ലടുക്കയിലെ റിട്ട. അധ്യാപകന്‍ വീരേശ്വര കര്‍മ്മല്‍ക്കറുടെ ഏകമകന്‍ പ്രജ്വല്‍ കര്‍മ്മല്‍ക്കര്‍ (26) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കര്‍ണ്ണാടക, കാര്‍ക്കളയിലെ കുടുംബ വീട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
മാര്‍ച്ച് 23ന് രാത്രി ഗോവയില്‍ ആണ് അപകടം ഉണ്ടായത്. പ്രജ്വല്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. ഗുരുതരമായി പരേക്കേറ്റ് ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ്:അന്നപൂര്‍ണ്ണേശ്വരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page