ഇറാൻ -അമേരിക്കൻ സംഘർഷം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി അടിയന്തര ചർച്ച ഇന്ന്

ന്യൂഡൽഹി : ഇറാൻ- അമേരിക്കൻ അക്രമങ്ങളുടെ പ്രത്യാഘാതം മറികടക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വൈകിട്ട് ആറരയ്ക്ക് മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. സംഘർഷത്തെ തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക എണ്ണ പ്രതിസന്ധി യോഗം ചർച്ചചെയ്യും. തിരഞ്ഞെടുപ്പ് പ്രക്രിയ യിലുള്ള കേരളം, തമിഴ്നാട്, പുതുച്ചേരി, ആസാം, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പിന്നീട് ചർച്ച നടത്തും.

മധ്യേഷൻ സംഘർഷം: മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി

ടെഹ്റാൻ: ഇറാൻ- അമേരിക്കൻ സംഘർഷത്തിൽ ഇതുവരെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി ഉയർന്നു. വ്യാഴാഴ്ച അബുദാബിക്ക് മുകളിലൂടെ പോയ ബാലിസ്റ്റിക് മിസൈൽ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് ഒരു ഇന്ത്യക്കാരൻ മരിച്ചു.മറ്റൊരു ഇന്ത്യക്കാരനും രണ്ട് ജോർദാൻ കാർക്കും പരിക്കേറ്റു. സംഭവത്തിൽ ഒരു പാകിസ്ഥാനിയും മരിച്ചു. അക്രമം ആരംഭിച്ച ശേഷം അമേരിക്ക ഇറാനെ തിരെ 372 ബാലൻസ്ടിക് മിസൈലുകളും 15 ക്രൂയിസ് മിസൈ ലുകളും 1826 യു എ വി കളും പ്രയോഗിച്ചിട്ടുണ്ട്.

ഇറാൻ -അമേരിക്ക അക്രമം : പവർ പ്ലാന്റ് അക്രമം തൽക്കാലമി ല്ല : ട്രമ്പ്

വാഷിംഗ്ടൺ : ഏപ്രിൽ ആറു വരെ ഇറാന്റെ ഊർജ ശേഖരങ്ങൾക്ക് നേരെ ആക്രമം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു.ഇറാന്റെ അഭ്യർത്ഥന മാനിച്ചാ ണിതെന്നും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.അമേരിക്കൻ സമാധാന പദ്ധതിയോടുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രതികരണം തണുത്ത മട്ടിൽ ആയിരുന്നെങ്കിലും മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിന് താൻ കാത്തിരിക്കുന്നു വെന്ന് ട്രംപ് സൂചിപ്പിച്ചു. ചർച്ച തുടരുന്നു. വ്യാജവാർത്ത മാധ്യമങ്ങളും മറ്റുള്ളവരും നടത്തുന്ന പ്രചാരണങ്ങൾ തെറ്റാണ്-സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് …

ജ്യേഷ്ഠൻ മരിച്ചതിന് പിന്നാലെ അനുജനും മരണപ്പെട്ടു

കരിന്തളം:ജ്യേഷ്ഠൻ മരണപ്പെട്ട് രണ്ടാഴ്ച കഴിയും മുമ്പേ അനുജനും മരിച്ചു . അസുഖബാധിതനായി ചികിത്സയിലായിരുന്ന കോയിത്തട്ടയിലെ കരിമ്പിൽ ഉണ്ണികൃഷ്ണ (45)നാ ണ് ഇന്നു മരിച്ച ത്.ഉണ്ണികൃഷ്ണന്റെ ജ്യേഷ്ഠൻ കരിമ്പിൽ സതീശൻ രണ്ടാഴ്ച മുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പെരിയെടുത്ത് രാഘവന്റെയും പരേതയായ കരിമ്പിൽ ബാലാമണി അമ്മയുടെയും മകനാണ്. മറ്റ്സഹോദരങ്ങൾ: കെ ബാലചന്ദ്രൻ,കെ സുരേശൻ ( പൂന), കെ ജയശ്രീ, ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ),കെ വനജ (ജി എച്ച് എസ് എസ് പരപ്പ ) ,കെ സുമതി (കോഴിക്കോട്),കെ …

മുൻ സന്തോഷ് ട്രോഫി താരം എം ഡി എം എ യുമായി അറസ്റ്റിൽ

തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി താരവും ടൈറ്റാനിയത്തിന്റെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ നാലുഗ്രാം എം ഡി എം എയുമായിഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു എം ഡി എം എ ഇടപാട് എന്ന് എക്സ്സൈസ് പറഞ്ഞു. ഇടപാടുകരെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി ആയിരുന്നു കച്ചവടം. തലസ്ഥാനത്തെ മയക്കുമരുന്നിടപാടിന്റെ പ്രധാന കണ്ണിയാണ് ഇയാളെ ന്നു എക്സ്സൈസ് സംശയിക്കുന്നു.പൂന്തുറ സ്വദേശിയാണ്. മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ടു നേരത്തെ നജീബിനെതിരെ …