മൈലാട്ടിയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു; രണ്ടാമത്തെ സംഭവം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍

കാസര്‍കോട്: പൊയ്‌നാച്ചി, മൈലാട്ടി ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് ഒരാഴ്ച മുമ്പ് നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സിപിഎം നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 25ന് അതേ സ്ഥലത്ത് വീണ്ടും സ്ഥാപിച്ച ബോര്‍ഡാണ് വെള്ളിയാഴ്ച രാവിലെയോടെ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടു ബോര്‍ഡുകളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയാണ് നശിപ്പിച്ചത്.

തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരുടെ പ്രചരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി. തൃക്കരിപ്പൂര്‍, മെട്ടമ്മലില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 201ാം നമ്പര്‍ ബൂത്തു കമ്മിറ്റി കണ്‍വീനര്‍ എ ആ ആസ്സിം നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page