കയ്യൂര്‍, അരയാക്കടവ് പാലത്തില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയ ഭീമനടി സ്വദേശി

കാസര്‍കോട്: കയ്യൂര്‍ തേജസ്വിനി പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു. ഭീമനടി, പങ്കായം, പാട്ടില്ലത്ത് കീഴ്മാല, എറമുള്ളയുടെ മകന്‍ കെ പി മുഹമ്മദ് സാദാത്ത് (42)ആണ് മരിച്ചത്. ചെറുപുഴ, മേലെ ബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് സാദാത്ത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ കയ്യൂര്‍, അരയാക്കടവ് പാലത്തിനു മുകളിലാണ് അപകടം ഉണ്ടായത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനാണ് ഇദ്ദേഹം എത്തിയതെന്നു പൊലീസ് പറഞ്ഞു. പാലത്തിലൂടെ മറുഭാഗത്തേയ്ക്ക് നടക്കുന്നതിനിടയില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാദാത്തിനെ അതേ കാറില്‍ കയറ്റി ആദ്യം നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കൊല്ലാട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
ഫര്‍സാനയാണ് സാദാത്തിന്റെ ഭാര്യ. മക്കള്‍: സഫ്‌വാന്‍, സഹല്‍, മുസ്തഫ, അബ്ദു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page