പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ മൂന്നു രൂപയായും ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂര്‍ണമായും ഒഴിവാക്കി.

ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വില്‍പന വിലയില്‍ മാറ്റമുണ്ടാവില്ല.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരുന്നു. മറ്റു കമ്പനികളും സമാനമായ വിലവര്‍ധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.73 രൂപയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി അധിക എക്‌സൈസ് തീരുവ കേന്ദ്രം പരിഷ്‌കരിച്ചത്. അന്ന് രാജ്യാന്തര എണ്ണവില ഗണ്യമായി കുറഞ്ഞതിന്റെ മെച്ചം ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും അഡീഷനല്‍ എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ രണ്ടു രൂപ വീതം കൂട്ടുകയാണ് ചെയ്തത്. പമ്പുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്ന് കൂടിയില്ലെങ്കിലും, ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഇളവ് ലഭിച്ചില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page