മണല്‍കടത്ത്:പ്രതികളെ കാപ്പ കേസില്‍ നാടുകടത്താന്‍ നടപടി; കാപ്പ ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം തടവിനു ശുപാര്‍ശ

കുമ്പള: പുഴിക്കടത്തു സംഘത്തിനെതിരെ കാപ്പ കേസ് ചുമത്തി നാടുകടത്തുമെന്നു കുമ്പള പൊലീസ് മുന്നറിയിച്ചു.
കാപ്പ- 15 വകുപ്പനുസരിച്ചാണ് കേസെടുക്കുകയെന്നും ഇത്തരത്തില്‍ കേസില്‍പ്പെടുന്നവരെ നാടുകടത്തുമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസ്, എസ് ഐ മാരായ കെ സനിത്ത്, അനന്തകൃഷ്ണന്‍. ആര്‍ .മേനോന്‍ എന്നിവര്‍ അറിയിച്ചു. നാടുകടത്തല്‍ ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍പ്പെടുത്തുമെന്നു കൂട്ടിച്ചേര്‍ത്തു.
കുമ്പള സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്തും പൂഴി ഊറ്റലും അനിയന്ത്രിതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കര്‍ശനമാക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page