പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പ്രവേശനോത്സവ ത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട് ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്റർ ടി.എസ്. പ്രദീപ് കുമാറിനെയാണു സ്കൂൾ മാനേജർ സസ്പന്റ് ചെയ്തത്. പ്രതി ചടങ്ങിൽ എത്തിയതിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ച ഉണ്ടായതായി ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.വ്ലോഗറും പോക്സോ കേസ് പ്രതിയുമായ മുകേഷ് എം.നായരാണ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായത്. മികച്ച വിജയം നേടിയ വിദ്യാർഥികൾക്കു മൊമന്റോ സമ്മനിച്ച മുകേഷ് പ്രസംഗിക്കുകയും ചെയ്തു. …

അമ്മയെ വീട്ടിൽ നിന്നിറക്കി വിട്ടത് ചോദ്യം ചെയ്ത അയൽക്കാരനെയും ഭാര്യയെയും യുവാവ് വീടുകയറി മർദ്ദിച്ചു

റാന്നി: അമ്മയെ വീട്ടിൽ നിന്നു ഇറക്കി വിട്ടതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവും സുഹൃത്തും ചേർന്ന് അയൽക്കാരനെയും ഭാര്യയെയും ക്രൂരമായി മർദിച്ചു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശ്ശേരിമല പുറത്തൂട്ട് വീട്ടിൽ മനുവിനെയും ഭാര്യ സഞ്ജനയ്ക്കുമാണ് മർദനമേറ്റത്. പുതുശ്ശേരിമല പുറത്തൂട്ട് വലിയ വീട്ടിൽ പി.വി. നിധിൻ (35), അരുൺ ഭവനിൽ മുരളീധരൻ നായർ(65) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.നിധിൻ മദ്യപിച്ച് നിരന്തരം വീട്ടിൽ പ്രശ്നം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടാക്കിയ ഇയാൾ അമ്മയെ ഇറക്കിവിട്ടു. പിന്നാലെ മനു …

ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനുകൾക്കും സേവന രംഗത്തു മാതൃകയായ പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പൊലിസ് ചീഫ് അനുമോദനം

കാസർകോട്:മെയ് മാസത്തിൽ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ചവച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും ജില്ലാ പോലീസ് മേധാവി ബി. വി വിജയ ഭരത് റെഡ്‌ഡി മൊമെന്റോയും പ്രശംസ പത്രവും നൽകി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനത്തിനു ബേക്കൽ, ചന്തേര പോലീസ് സ്റ്റേഷനുകളെയും, നിരോധിത മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച കാസർകോട് പോലീസ് സ്റ്റേഷനേയും, വാറണ്ട് നടപ്പാക്കുന്നതിൽ മാതൃക പ്രകടിപ്പിച്ച ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനേയും ആദരിച്ചു. കോംബിങ് ഓപ്പറേഷനിലെ മികവിന് കുമ്പള, …

വയനാട് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ബിജെപി സ്ഥാനാർഥി, പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടിസ്

കൊച്ചി: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ബിജെപി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് സമർപ്പിച്ച ഹർജിയിലാണ് കോടതി പ്രിയങ്കയോട് വിശദീകരണം തേടിയത്. 2 മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ പൂർണമല്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. നാമനിർദേശ പത്രികയിൽ പിശകുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും നവ്യ ആവശ്യപ്പെടുന്നു.

കാണാതായ ആളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ, ദുരൂഹതയില്ലെന്ന് പൊലീസ്

കൊല്ലം:എഴുകോൺ കൈതക്കാട് രണ്ടാഴ്ചയിലേറെയായി കാണാതായ ആളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. ഇടവട്ടം സ്വദേശി മണി(58) ആണ് മരിച്ചത്. ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം മണിയൂടേതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസം 24നാണ് മണിയെ കാണാതായത്. മണിക്കായുള്ള തിരച്ചിലിനിടെയാണ് ഇന്ന് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.മരണത്തിൽ നിലവിൽ ദുരുഹതയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുള്ളുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടു നൽകും.

യാത്രക്കാരനെന്ന പേരിൽ കൺട്രോൾ റൂമിലേക്ക് വിളിച്ച് മന്ത്രി, നിരുത്തരവാദപരമായി പ്രതികരിച്ച് ജീവനക്കാർ, 9 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസി കൺട്രോൾ റൂം നമ്പറിലേക്കു യാത്രക്കാരനെന്ന പേരിൽ വിളിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനു കൃത്യമായ മറുപടി നൽകാത്ത ജീവനക്കാർക്കു സസ്പെൻഷൻ. 4 വനിത ജീവനക്കാർ ഉൾപ്പെടെ 9 കണ്ടക്ടർമാരെ സ്ഥലംമാറ്റി. യാത്രക്കാരനെന്ന പേരിൽ വിളിച്ച മന്ത്രിക്കു കൃത്യമായ മറുപടി നൽകാതെ നിരുത്തരവാദപരമായി പെരുമാറിയതിനാണ് നടപടി. മറ്റു ജില്ലകളിലെ ഡിപ്പോയിലേക്ക് ഉൾപ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ കൺട്രോൾ റൂമിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെയാണ് മന്ത്രി കൺട്രോൾ …

കാണാതായെന്ന പരാതിയിൽ ലുക്ക് ഔട്ട് നോട്ടിസ് നിലവിലിരിക്കെ 16കാരന്റെ മൃതദേഹം സംസ്കരിച്ച് പൊലീസ്, ഗുരുതര വീഴ്ച

തിരുവനന്തപുരം: വെമ്പായം തേക്കടയിൽ നിന്നും കാണാതായ 16 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പൊലീസിനു ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. തേക്കട സ്വദേശി അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയത്. കാണ്മാനില്ലെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് അന്വേഷണം നടത്തുമ്പോൾ ട്രെയിൻ തട്ടിമരിച്ച അഭിജിത്തിന്റെ മൃതദേഹം ആരോരുമറിയാതെ പേട്ട പൊലീസ് മറവ് ചെയ്തു.മാർച്ച് 3നാണ് അഭിജിത്തിനെ തേക്കടയിലെ വീട്ടിൽ നിന്നും സുഹൃത്തായ വലിയതുറ സ്വദേശി വിജയ് കൂട്ടി കൊണ്ടുപോകുന്നത്. സർബത്ത് ഉണ്ടാക്കുന്ന ജോലിക്കു പോകുന്ന അഭിജിത്ത് സാധാരണയായി വീട്ടിൽ നിന്നു …

കെനിയയിലെ ബസ് അപകടം: മരിച്ച 6 പേരിൽ അഞ്ചും മലയാളികൾ, 27 പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് 5 മലയാളികൾ ഉൾപ്പെടെ 6 പേർ മരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശി റിയ(41), മകൾ ടൈറ(7), തൃശൂർ ഗുരുവായൂർ തൈക്കടവ് സ്വദേശി ജസ്ന കുട്ടിക്കോട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4നാണ് അപകടം നടന്നത്. ഇവർ …

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, കുമ്പളയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടികൂടി

കാസർകോട്: വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളെ തുടർന്ന് കുമ്പളയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ബന്തിയോട്ട് ടൗണിൽ ഡി വൈ എസ് പി സി കെ സുനിൽകുമാറിന്റെയും എസ് ഐ കെ ശ്രീജേഷിന്റെയും നേതൃത്വത്തിൽ 15 ഓളം ഇരുചക്ര വാഹനങ്ങളെ പിടികൂടി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവരെയാണ് പിടികൂടിയത്. വാഹനങ്ങളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചു അപകടം വരുത്തുന്നത് വർദ്ധിച്ചുവരികയാണ്. വാഹനാപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുചക്രവാഹങ്ങൾക്കെതിരെ നടപടി ആരംഭിച്ചത്. വരും …

മക്കൾക്ക് യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിനെ കാർ ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു. വർക്കല പാളയംകുന്ന് പുത്തൻവീട്ടിൽ ഷെർലി(50) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. റോഡിന്റെ ഒരു വശത്തു നിന്ന് മറുവശത്തേക്ക് കടക്കുന്നതിനിടെ സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കാർ ഓടിച്ചിരുന്ന ചാവർകോട് സ്വദേശി സിൻസിയറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം.സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ …

മുളിയാറിൽ സിപിഎമ്മും ലഹരി മാഫിയകളും ഭായ്, ഭായ്: ബി ജെ പി

ബോവിക്കാനം : മുളിയാറില്‍ സി പി എമ്മും ലഹരി മാഫിയകളും ഒറ്റക്കെട്ടാണെന്നു ബിജെപി അപലപിച്ചു. പൊലീസ് ഈ കൂട്ടുകെട്ടിനു കാവാലായുണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബോവിക്കാനത്തു ലഹരിയ്ക്ക് അടിമയായ ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ ഗതാഗത തടസ്സം ഉണ്ടാക്കുകയും ബിജെപി ബൂത്ത് പ്രസിഡന്റിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെയും സംഘത്തെയും നിസ്സാര വകുപ്പു ചുമത്തി സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. സംഭവ സമയത്ത് ബഹളം കേട്ടു കേട്ട് സഹായിക്കാന്‍ ഓടിയെത്തിയ …

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ മരിച്ചു, ആക്രമണം നടത്തിയ വിദ്യാര്‍ഥി ആത്മഹത്യചെയ്തു

വിയന്ന: ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലെ ഒരു സ്‌കൂളില്‍ തോക്ക് ധാരി നടത്തിയ വെടിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും ശുചിമുറിയില്‍ കണ്ടെത്തിയതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.സ്‌കൂളിനുള്ളില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ നഗരത്തില്‍ ഒരു വലിയ ഓപ്പറേഷന്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പില്‍ പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്നു. പ്രത്യേക സേനയും അടിയന്തര സേവനങ്ങളും സംഭവസ്ഥലത്ത് വേഗത്തില്‍ എത്തിയതായി …

ഉദുമ മുക്കുന്നോത്ത് സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: ഉദുമ മുക്കുന്നോത്ത് സ്വദേശിയും എരോല്‍ പാലസിന് സമീപം കുന്നില്‍ താമസിക്കുന്ന അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സാദാത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അബുദാബിയില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. മകളുടെ വിവാഹത്തിനായി അടുത്തമാസം വരാനിരിക്കെയാണ് മരണം. അബുദാബി കെഎംസിസി ഉദുമ പഞ്ചായത്ത് ട്രഷറര്‍, ഉദുമ ടൗണ്‍ മുസ്ലീം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗം എന്നീ നിലകളില്‍ …

‘14,000 വേണം… കേസില്‍ നിന്ന് ഒഴിവാക്കാം…’; മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ പയ്യാവൂരിലെ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ നിന്ന് ഒഴിവാക്കാന്‍ യുവാവില്‍നിന്ന് 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഇ.ഇബ്രാഹിം സീരകത്തിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം സ്വദേശിയായ അഖില്‍ ജോണിനെ 13ന് രാത്രി പൊലീസ് പിടികൂടിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനെത്തുടര്‍ന്നാണ് സംഭവം. എന്നാല്‍ കേസെടുക്കുന്നതിന് പകരം അഖിലിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. അടുത്ത ദിവസം യുവാവിനെ വിളിച്ച് കേസ് മറ്റൊരാളുടെ പേരിലാക്കി രക്ഷപ്പെടുത്താമെന്നും …

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം തടസ്സപ്പെടുത്തരുത്: നെല്ലിക്കുന്ന്

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം തടസ്സമില്ലാതെയും വൈകാതെയും നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.കേരളത്തില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും കോടതിയില്‍ ഇതിനെതിരെ ചിലര്‍ റിട്ട് ഫയല്‍ ചെയ്തു. ഈ കേസില്‍ താനും കക്ഷി ചേര്‍ന്ന് അനുകൂലമായ വിധി നേടാന്‍ കഴിഞ്ഞു എന്ന് എം.എല്‍.എ പറഞ്ഞു.2022 ഏപ്രില്‍ …

ഖത്തറില്‍ നിന്ന് വിനോദയാത്രക്ക് പോയ മലയാളികളടക്കമുള്ള ഇന്ത്യന്‍ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആറുപേര്‍ മരിച്ചു

ദോഹ: ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റതായി വിവരം. സംഘത്തില്‍ മലയാളികളും കര്‍ണാടക സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല. തിങ്കളാഴ്ച …

മലേഷ്യയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ചു; 15 പേര്‍ക്ക് ദാരുണാന്ത്യം

ക്വാലാലമ്പൂര്‍: മലേഷ്യയിലെ പെരാക് മേഖലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് 15 പേര്‍ക്ക് ദാരുണാന്ത്യം. വിദ്യാര്‍ത്ഥികള്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പെരാക് ജില്ലയിലെ ഗെറിക്കിന്റെ ബനുന്‍ പ്രദേശത്തെ ഈസ്റ്റ്-വെസ്റ്റ് ഹൈവേയിലാണ് അപകടം നടന്നതെന്നാണ് വിവരം. മലേഷ്യയിലെ സുല്‍ത്താന്‍ ഇദ്രിസ് എഡ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റിയിലെ (യുപിഎസ്‌ഐ) വിദ്യാര്‍ത്ഥികളുമായി പോയ യൂണിവേഴ്‌സിറ്റി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ ആകെ 48 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. 15 പേര്‍ മരിച്ചു, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് …