ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ മരിച്ചു, ആക്രമണം നടത്തിയ വിദ്യാര്‍ഥി ആത്മഹത്യചെയ്തു

വിയന്ന: ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലെ ഒരു സ്‌കൂളില്‍ തോക്ക് ധാരി നടത്തിയ വെടിവയ്പ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ വിദ്യാര്‍ഥി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും ശുചിമുറിയില്‍ കണ്ടെത്തിയതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
സ്‌കൂളിനുള്ളില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ നഗരത്തില്‍ ഒരു വലിയ ഓപ്പറേഷന്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പില്‍ പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്നു. പ്രത്യേക സേനയും അടിയന്തര സേവനങ്ങളും സംഭവസ്ഥലത്ത് വേഗത്തില്‍ എത്തിയതായി പൊലീസ് വക്താവ് സാബ്രി യോര്‍ഗണ്‍ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് നിന്നും മാറിനില്‍ക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. 2015 ജൂണ്‍ 20-ന് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഗ്രാസ് വെടിവയ്പ്പിന്റെ പത്താം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വെടിവയ്പ്പ് നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page