കെനിയയിലെ ബസ് അപകടം: മരിച്ച 6 പേരിൽ അഞ്ചും മലയാളികൾ, 27 പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് 5 മലയാളികൾ ഉൾപ്പെടെ 6 പേർ മരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശി റിയ(41), മകൾ ടൈറ(7), തൃശൂർ ഗുരുവായൂർ തൈക്കടവ് സ്വദേശി ജസ്ന കുട്ടിക്കോട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4നാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഘത്തിൽ കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബലി പെരുന്നാൾ ആഘോഷിക്കുന്നതിനായി കെനിയയിലേക്കു പോയതായിരുന്നു സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page