ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനുകൾക്കും സേവന രംഗത്തു മാതൃകയായ പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പൊലിസ് ചീഫ് അനുമോദനം

കാസർകോട്:മെയ് മാസത്തിൽ വിവിധ മേഖലകളിൽ മികവാർന്ന സേവനം കാഴ്ചവച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സ്റ്റേഷനുകളെയും ജില്ലാ പോലീസ് മേധാവി ബി. വി വിജയ ഭരത് റെഡ്‌ഡി മൊമെന്റോയും പ്രശംസ പത്രവും നൽകി അനുമോദിച്ചു. വിവിധ മേഖലകളിലെ മികവുറ്റ പ്രകടനത്തിനു ബേക്കൽ, ചന്തേര പോലീസ് സ്റ്റേഷനുകളെയും, നിരോധിത മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച കാസർകോട് പോലീസ് സ്റ്റേഷനേയും, വാറണ്ട് നടപ്പാക്കുന്നതിൽ മാതൃക പ്രകടിപ്പിച്ച ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനേയും ആദരിച്ചു. കോംബിങ് ഓപ്പറേഷനിലെ മികവിന് കുമ്പള, ബേഡകം പോലീസ് സ്റ്റേഷനുകൾ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, രണ്ടാം സ്ഥാനം ബേക്കൽ, ആദൂർ പോലീസ് സ്റ്റേഷനുകൾക്കു ലഭിച്ചു. രഹസ്യാന്വേഷണ മികവിന് സ്പെഷ്യൽ ബ്രാഞ്ചിലെ എഎസ്ഐ പ്രതീഷ് ഗോപാലിന് പ്രശംസ പത്രം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page