ബോവിക്കാനം : മുളിയാറില്‍ സി പി എമ്മും ലഹരി മാഫിയകളും ഒറ്റക്കെട്ടാണെന്നു ബിജെപി അപലപിച്ചു. പൊലീസ് ഈ കൂട്ടുകെട്ടിനു കാവാലായുണ്ടെന്നു അറിയിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബോവിക്കാനത്തു ലഹരിയ്ക്ക് അടിമയായ ഒരു പ്രമുഖന്റെ നേതൃത്വത്തില്‍ ഗതാഗത തടസ്സം ഉണ്ടാക്കുകയും ബിജെപി ബൂത്ത് പ്രസിഡന്റിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഇയാളെയും സംഘത്തെയും നിസ്സാര വകുപ്പു ചുമത്തി സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നു കൂട്ടിച്ചേര്‍ത്തു. സംഭവ സമയത്ത് ബഹളം കേട്ടു കേട്ട് സഹായിക്കാന്‍ ഓടിയെത്തിയ ജിതേഷ് എന്നയാളെ മാരകമായി അടിച്ച് ചോരയൊലിപ്പിച്ചു. അത് കണ്ട ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം ചിപ്പിക്കയ ബി.അച്ചുതന്‍ മരിച്ചു. ഈ ദൃശ്യങ്ങള്‍ കണ്ട് അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഇത്രയൊക്കെയായിട്ടും ഭരണ സമ്മര്‍ദ്ദത്തിനു വഴങ്ങി ലഹരി മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ കാണിക്കുന്നതെന്നു ബിജെപി ആരോപിച്ചു. ഇതിനെതിരെ ബോവിക്കാത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഉല്ലാസ് വെള്ളാല അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുളിയാര്‍ മണ്ഡലം പ്രസിഡണ്ട് ദിലീപ് പള്ളഞ്ചി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശശികുമാര്‍, ജയകുമാര്‍, ജയകൃഷ്ണന്‍, സുധീഷ് പ്രസംഗിച്ചു.
