കാസര്‍കോട്: ഉദുമ മുക്കുന്നോത്ത് സ്വദേശിയും എരോല്‍ പാലസിന് സമീപം കുന്നില്‍ താമസിക്കുന്ന അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സാദാത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അബുദാബിയില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. മകളുടെ വിവാഹത്തിനായി അടുത്തമാസം വരാനിരിക്കെയാണ് മരണം. അബുദാബി കെഎംസിസി ഉദുമ പഞ്ചായത്ത് ട്രഷറര്‍, ഉദുമ ടൗണ്‍ മുസ്ലീം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മുക്കുന്നോത്ത് ഹുസൈനിന്റെയും ആയിഷാബിയുടെയും മകനാണ്. ഭാര്യ: റൈഹാന. മക്കള്‍: റിസ്വാന, റിസ, റസ്വ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയ, പരേതനായ അബ്ദുല്ല കുഞ്ഞി.
