മലേഷ്യയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ചു; 15 പേര്‍ക്ക് ദാരുണാന്ത്യം

ക്വാലാലമ്പൂര്‍: മലേഷ്യയിലെ പെരാക് മേഖലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് 15 പേര്‍ക്ക് ദാരുണാന്ത്യം. വിദ്യാര്‍ത്ഥികള്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പെരാക് ജില്ലയിലെ ഗെറിക്കിന്റെ ബനുന്‍ പ്രദേശത്തെ ഈസ്റ്റ്-വെസ്റ്റ് ഹൈവേയിലാണ് അപകടം നടന്നതെന്നാണ് വിവരം. മലേഷ്യയിലെ സുല്‍ത്താന്‍ ഇദ്രിസ് എഡ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റിയിലെ (യുപിഎസ്‌ഐ) വിദ്യാര്‍ത്ഥികളുമായി പോയ യൂണിവേഴ്‌സിറ്റി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ ആകെ 48 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. 15 പേര്‍ മരിച്ചു, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസിനുള്ളില്‍ കുടുങ്ങിയവരെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബോഡി തകര്‍ത്ത് പുറത്തെത്തിച്ചു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഉത്തരവിട്ടു. മലേഷ്യയില്‍ ഒരുദശാബ്ദത്തിനിടെ നടന്ന ഏറ്റവും വലിയ അപകടമാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page