സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, കുണ്ടങ്കാരടുക്കയിലെ കെ. ഹംദാന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കിടയിലാണ് സംഭവം. ഹംദാനെ വീണു കിടക്കുന്നത് കണ്ട് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ സെക്യൂരിറ്റി ഏജന്‍സി അധികൃതരെ അറിയിച്ചു. ഏജന്‍സി അധികൃതര്‍ അറിയിച്ചത് പ്രകാരം ഫയര്‍ഫോഴ്സ് എത്തി ഹംദാനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹ്റ, മക്കള്‍: മുഹമ്മദ് അനസ്, നൂറ.

കുണ്ടംകുഴി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: കുണ്ടംകുഴി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. താരംതട്ട സ്വദേശിയും പൊയിനാച്ചി താസക്കാരനുമായ അനില്‍കുമാര്‍(45)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ജോലി സ്ഥലത്തുവച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ വിമാന മാര്‍ഗം മംഗളൂരുവില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയോടെ പൊയിനാച്ചിയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് കുണ്ടംകുഴി താരം തട്ടയിലെ തറവാട് വളപ്പില്‍ സംസ്‌കരിക്കും. പരേതനായ കോടോത്ത് മാധവന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന (സെക്രട്ടറി, അര്‍ബന്‍ ബാങ്ക് പൊയിനാച്ചി). …

വയനാട്ടില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയായ ആണ്‍സുഹൃത്തിനെ പിടികൂടി, കാണാതായ കുട്ടിയെയും കണ്ടെത്തി

തിരുനെല്ലി: ആണ്‍സുഹൃത്തിന്റെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍.പിന്നാലെ കാണാതായ കുട്ടിയെയും കണ്ടെത്തി. കൊല്ലപ്പെട്ട ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയുടെ മകളെയാണ് ഒരു രാത്രി നീണ്ട തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കേസിലെ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്ന വനമേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് സുധീഷുമായി അകന്നുകഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (9) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പ്രവീണ(34)യെ പങ്കാളിയായ ദിലീഷ് …

ഗുരോ, പൊറുക്കണം!

‘അക്കാലത്ത് ലോകത്തെങ്ങുമുള്ള ആളുകള്‍ പേരെഴുതിക്കണം’ എന്ന് ഔഗസ്തസ് സീസര്‍ കല്‍പ്പന പുറപ്പെടുവിച്ചു. കുറേന്യാസ് സിറിയയിലെ ദേശാധികാരി ആയിരിക്കെയാണ് ഒന്നാമത്തെ പേരെഴുത്ത് നടന്നത്: എല്ലാവരും തങ്ങളുടെ സ്വന്തം ദേശത്ത് പോയി പേരെഴുതിക്കേണ്ടതാണ്. (ബൈബിള്‍ പുതിയ നിയമം-ലൂക്കോസിന്റെ സുവിശേഷം. രണ്ടാം അധ്യായം.) ‘പേരെഴുത്ത്’-അതാണ് ഇംഗ്ലീഷിലെ സെന്‍സസ്. 10 വര്‍ഷം കൂടുമ്പോള്‍ പേരെഴുതിക്കുക എന്നതാണ് ഇന്ത്യയിലെ ക്രമം. കണക്കെടുപ്പുകാരന്‍ (സെന്‍സസ് വളണ്ടിയര്‍) വീട് തോറും സന്ദര്‍ശിച്ച് പേര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പട്ടികയില്‍ രേഖപ്പെടുത്തും. അത് ഇനം തിരിച്ച് ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കും. അതാണ് …

മഴക്കാലം അഡൂരിലെ വിദ്യക്ക് കണ്ണീര്‍ക്കാലം; ഇടിമിന്നലിലും കാറ്റിലും നശിച്ചത് നൂറോളം കവുങ്ങുകള്‍

കാസര്‍കോട്: മഴക്കാലം അഡൂര്‍, ബാടലുവിലെ വിദ്യയ്ക്ക് കണ്ണീര്‍ക്കാലം. ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും നഷ്ടപ്പെട്ടത് നൂറോളം കവുങ്ങുകള്‍. കവുങ്ങിന്‍ തോട്ടങ്ങള്‍ പാട്ടത്തിനു എടുത്താണ് വിദ്യ കൃഷി ചെയ്യുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍. ഇതിനിടയില്‍ വെള്ളവും വളവും കവുങ്ങുകളുടെ പരിചരണങ്ങളുമെല്ലാം കരാര്‍ എടുക്കുന്നവര്‍ തന്നെ ചെയ്യണമെന്നാണ് കരാര്‍ വ്യവസ്ഥകളില്‍ പ്രധാനം. 20 ഏക്കര്‍ കവുങ്ങിന്‍ തോട്ടമാണ് ഇത്തവണ ഇവര്‍ കരാര്‍ എടുത്തിട്ടുള്ളത്. കനത്ത വേനലിനെ അതിജീവിച്ചാണ് വിദ്യ ഇത്തവണ കവുങ്ങുകളെ പരിചരിച്ചത്. നല്ല രീതിയില്‍ പൂക്കുലകള്‍ ഉണ്ടായതും അടക്കയുടെ …

പാര്‍ടി ഓഫീസില്‍ വച്ച് യുവതിയെ ആലിംഗനം ചെയ്തു; വിഡിയോ പുറത്തായി, ബിജെപി നേതാവിന് നോട്ടീസ്

ലഖ്‌നൗ: പാര്‍ട്ടി ഓഫീസില്‍ യുവതിയെ ആലിംഗനം ചെയ്യുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ വിവാദം ശക്തമായി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അമര്‍ കിഷോര്‍ കശ്യപ് ഒരു യുവതിയെ പാര്‍ട്ടി ഓഫീസില്‍ വച്ച് ആലിംഗനം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഇതോടെ പാര്‍ട്ടി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വീഡിയോ പാര്‍ട്ടിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഗോണ്ട യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റാണ് …

ലോട്ടറി വില്‍പ്പനക്കാരിയെ തുറിച്ചു നോക്കി; ചോദ്യം ചെയ്തപ്പോള്‍ കൈപിടിച്ചു തിരിച്ചു, ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്, സംഭവം പാലാവയല്‍ ടൗണില്‍

കാസര്‍കോട്: തുറിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയുടെ കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.ഞായറാഴ്ച രാവിലെ പാലാവയല്‍ ടൗണിലാണ് സംഭവം. ടൗണില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ എത്തിയ 44കാരിയെ ഒരു ഓട്ടോ ഡ്രൈവര്‍ തുറിച്ചു നോക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ചീത്ത വിളിക്കുകയും കൈപിടിച്ച് തിരിക്കുകയും മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സര്‍വ്വീസ് റോഡില്‍ മരം മറിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കനത്ത കാറ്റും മഴയും തുടരുന്നതിനിടയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ദേശീയ പാത സര്‍വ്വീസ് റോഡിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അപകടവിവരം കാസര്‍കോട് പൊലീസിനെ അറിയിച്ചു. എസ്.ഐ റോജോയുടെ നേതൃത്വത്തില്‍ പൊലീസെത്തി ദേശീയ പാത നിര്‍മ്മാണ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരെ വിവരമറിയിച്ചു. അവരെത്തിയാണ് മരം മുറിച്ചു നീക്കിയത്. സ്ഥലത്ത് …

മഴയും കാറ്റും: മഞ്ചേശ്വരം മേഖലയില്‍ വ്യാപക നഷ്ടം; കോയിപ്പാടിയിലും പെര്‍വാട്ടും കടലാക്രമണം, പുഴകള്‍ കരകവിയുന്നു

കാസര്‍കോട്: ശക്തമായി തുടരുന്ന മഴയില്‍ മഞ്ചേശ്വരം താലൂക്കിലെ പുഴകള്‍ കരകവിഞ്ഞു. കടല്‍ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ഉപ്പള പുഴ കരകവിഞ്ഞൊഴുകുകയാണ്. മുട്ടത്തു സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. ബംബ്രാണ പുഴയും കരകവിഞ്ഞിട്ടുണ്ട്. ഇന്നും മഴ തുടരുകയാണെങ്കില്‍ ബംബ്രാണ വയല്‍ ഒറ്റപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. കുമ്പള കോയിപ്പാടി, പെര്‍വാഡ് കടപ്പുറങ്ങളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടു. മംഗല്‍പ്പാടി ടിമ്പാറയിലെ പുഷ്പാകരയുടെ വീട്ടുകിണര്‍ ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണു ഭാഗീകമായി തകര്‍ന്നു. ഞായറാഴ്ച രാത്രി വൊര്‍ക്കാടി പാത്തൂറിലെ അബ്ദുല്‍ മദനിയുടെ വീടിന്റെ ചുറ്റുമതില്‍ …

കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണ് വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നു; കളക്ടറേറ്റ് കോമ്പൗണ്ടിലെ മരങ്ങള്‍ വ്യവസായ എസ്റ്റേറ്റിലെ ഷെഡുകള്‍ക്കും ഭീഷണി

കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണു വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിരുന്ന കാര്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കലക്ടറേറ്റ് വളപ്പില്‍ ഉണങ്ങി നിന്നിരുന്ന മരം വീണതെന്നു കരുതുന്നു. ഈ മരത്തിന്റെ ഒരു ഭാഗം ഏതാനും ദിവസം മുമ്പ് തകര്‍ന്നു വീണിരുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിനോടു ചേര്‍ന്ന് നിരവധി പാഴ് മരങ്ങള്‍ വന്‍ മരങ്ങളായി മാറിയിട്ടുണ്ട്. ഇവയില്‍ പലതും വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡുകള്‍ക്ക് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്. കട്ടിയില്ലാത്ത പല പാഴ്മരങ്ങളും …

16 കാരിയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം: മുഖ്യപ്രതിയടക്കം മൂന്നു പേര്‍ വിദ്യാനഗര്‍ പൊലീസ് പിടിയില്‍; ഒരാള്‍ക്കെതിരെ ബലാത്സംഗത്തിനു കേസ്, മൂന്നു പേര്‍ക്കെതിരെ പോക്‌സോ, ഒരാളെ തിരയുന്നു

കാസര്‍കോട്: 16 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് വിദ്യാനഗര്‍ പൊലീസ് നാലു പേര്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ യുവാവിനായി അന്വേഷണം തുടരുന്നു. നീര്‍ച്ചാല്‍, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശന്‍ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയാളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗര്‍ …

റെയില്‍വെ ട്രാക്കിനു മുകളിലേക്ക് തെങ്ങ് വീണ് ഹൈടെന്‍ഷന്‍ ലൈന്‍ ചരിഞ്ഞു; കാസര്‍കോട്-മംഗ്‌ളൂരു ട്രെയിന്‍ സര്‍വ്വീസ് നിറുത്തിവച്ചു

കാസര്‍കോട്: റെയില്‍വെ ട്രാക്കിനടുത്തെ സ്ഥാപിച്ചിരുന്ന ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങ് കടപുഴകി വീണതിനെ തുടര്‍ന്ന് കാസര്‍കോടിനും മംഗ്‌ളൂരുവിനുമിടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.തിങ്കളാഴ്ച രാവിലെയാണ് പള്ളിക്കുന്നില്‍ ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങു കടപുഴകി വീണത്. തെങ്ങ് വീണതിനെ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈന്‍ റെയില്‍വെ ട്രാക്കിനടുത്തേക്ക് ചാഞ്ഞു അപകടകരമായ നിലയിലാണ്. വിവരമറിഞ്ഞ് മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിറുത്തിയിട്ടു. പാസഞ്ചര്‍ ട്രെയിന്‍ തളങ്കരയില്‍ നിറുത്തിയിട്ടിരിക്കുകയാണെന്ന് അറിയുന്നു. മംഗ്‌ളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനുകളും സര്‍വ്വീസ് നിറുത്തി …

ഹജ്ജ് കര്‍മ്മത്തിനെത്തിയ മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ സത്താര്‍ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: മൊഗ്രാല്‍ സ്വദേശിയും മംഗലാപുരത്തു താമസക്കാരനുമായ അബ്ദുല്‍ സത്താര്‍ സാഹിബ് (61) ഹജ്ജ് കര്‍മ്മത്തിനെത്തിയ മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച രാത്രി മക്കയില്‍ തവാഫ് കര്‍മ്മം കഴിഞ്ഞു നിസ്‌കരിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണതെന്നു പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പു മരിച്ചു. മേയ് 14നാണ് ഭാര്യ ഫരീദ, സഹോദരി ആയിഷ എന്നിവര്‍ക്കൊപ്പം അബ്ദുല്‍ സത്താര്‍ ഹജ്ജ് കര്‍മ്മത്തിനു പുറപ്പെട്ടത്. മക്കള്‍: നബീല്‍, നഹീം, ഉസ്മ, പരേതനായ നദീം. മരുമക്കള്‍: കാഹിനാഥ്, റഫ. സഹോദരങ്ങള്‍: ഖാദര്‍, ഖമറുന്നീസ, ഖൈറുന്നീസ, …

സ്‌നേഹ ബന്ധത്തില്‍ നിന്നു പിന്മാറിയ യുവതിയെയും പിതാവിനെയും വീടു കയറി കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു, സംഭവം പെരിയടുക്കയില്‍

കാസര്‍കോട്: സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധത്തിലാണെന്നു പറയുന്നു വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേളയിലെ റോയിസണ്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ബേള പെരിയടുക്കയിലെ റെയ്മണ്ട് ഡിസൂസ (65), മകള്‍ റേഞ്ചല്‍ റനീറ്റ ഡിസൂസ (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റോയിസണും റേഞ്ചല്‍ റനീറ്റയും നേരത്തെ സ്‌നേഹബന്ധത്തിലായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് …

സംസ്ഥാനത്ത് പെരുമഴ തന്നെ; 11 ജില്ലകളിൽ റെഡ് അലർട്ട്, 6 മരണം, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ പെയ്യുന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴ. പതിന്നൊന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. മത്സ്യ തൊഴിലാളികൾ 29 വരെ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്. മലയോരത്തേക്കും കടലോരത്തേക്കുമുള്ള യാത്ര ഒഴിവാക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും കാലാവസ്ഥാ …

അർധരാത്രി ഭക്ഷണം ഉണ്ടാക്കാൻ എഴുന്നേറ്റില്ല: മദ്യലഹരിയിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

മുംബൈ: അർധരാത്രിയിൽ ഭക്ഷണം പാകം ചെയ്യാൻ വിളിച്ചപ്പോൾ ഉണരാത്തതിനു അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിപാഭായി പവാരയാണ്(65) കൊല്ലപ്പെട്ടത്. മകൻ അവ്ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ധൂലിയിലാണ് സംഭവം. ശനിയാഴ്ച രാത്രി മകനു വേണ്ടി മീൻ വിഭവം ഉൾപ്പെടുന്ന ഭക്ഷണം തയാറാക്കിയ ശേഷം തിപാഭായി ഉറങ്ങാൻ കിടന്നു. എന്നാൽ വീടിന്റെ വാതിൽ അടയ്ക്കാൻ മറന്നു. ഇതോടെ തെരുവ് നായ് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. രാത്രി വൈകി മദ്യപിച്ചു വീട്ടിലെത്തിയ അവ്ലേഷ് ഭക്ഷണം നിലത്തു വീണു കിടക്കുന്നതാണ് …

തിയേറ്റർ പരിസരത്ത് തീ തുപ്പി കാർ; കസ്റ്റഡിയിലെടുത്ത് പൊലീസ് പിഴ ചുമത്തി

മലപ്പുറം: നിലമ്പൂരിൽ സിനിമ തിയേറ്റർ പരിസരത്ത് തീ തുപ്പുന്ന കാറുമായി അഭ്യാസ പ്രകടനം. നിലമ്പൂർ ഫെയറി ലാൻഡ് തിയേറ്ററിലാണ് കാർ സ്റ്റാർട്ട് ചെയ്ത് സൈലൻസറിൽ നിന്നു തീ തുപ്പിച്ച് വണ്ടൂർ അയനിക്കോട് സ്വദേശി അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ഉടമയിൽ നിന്ന് 22,500 രൂപ പിഴ ഈടാക്കി. രൂപമാറ്റം വരുത്തിയ കാർ 4 ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കാനും നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു.

ആദിവാസി സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി തിരുകി ഗര്‍ഭാശയം പുറത്തെടുത്തു, മധ്യപ്രദേശിൽ നടന്നത് ഞെട്ടിപ്പിക്കുന്ന കൊല

ഖല്‍വ: മധ്യപ്രദേശില്‍ ആദിവാസി സ്ത്രീയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. സംഭവത്തിൽ നാട്ടുകാരായ രണ്ടുപേർ അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഖല്‍വയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിര്‍ഭയ കേസിന് സമാനമായ രീതിയിലുള്ള പീഡനമാണ് യുവതി നേരിടേണ്ടി വന്നത്. രണ്ട് കുട്ടികളുടെ മാതാവായ ആദിവാസി സ്ത്രീയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. അടുത്ത വീട്ടില്‍ സ്ത്രീയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത് സ്ത്രീയുടെ മകനായിരുന്നു. വിവരത്തെ തുടർന്ന് സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും രക്തം വാര്‍ന്ന് യുവതി മരിച്ചിരുന്നു. അക്രമികള്‍ …