സ്‌നേഹ ബന്ധത്തില്‍ നിന്നു പിന്മാറിയ യുവതിയെയും പിതാവിനെയും വീടു കയറി കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു, സംഭവം പെരിയടുക്കയില്‍

കാസര്‍കോട്: സ്‌നേഹബന്ധത്തില്‍ നിന്നു പിന്മാറിയ വിരോധത്തിലാണെന്നു പറയുന്നു വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും പിതാവിനെയും കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബേളയിലെ റോയിസണ്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ബേള പെരിയടുക്കയിലെ റെയ്മണ്ട് ഡിസൂസ (65), മകള്‍ റേഞ്ചല്‍ റനീറ്റ ഡിസൂസ (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റോയിസണും റേഞ്ചല്‍ റനീറ്റയും നേരത്തെ സ്‌നേഹബന്ധത്തിലായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഈ ബന്ധത്തില്‍ നിന്നു റനീറ്റ അടുത്തിടെ പിന്‍മാറിയിരുന്നു. ഈ വിരോധത്തില്‍ കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ റോയിസണ്‍ യുവതിയെയും പിതാവിനെയും കുത്തിയും നിലത്തേക്ക് തള്ളിയിട്ടും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page