ആദിവാസി സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി തിരുകി ഗര്‍ഭാശയം പുറത്തെടുത്തു, മധ്യപ്രദേശിൽ നടന്നത് ഞെട്ടിപ്പിക്കുന്ന കൊല

ഖല്‍വ: മധ്യപ്രദേശില്‍ ആദിവാസി സ്ത്രീയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. സംഭവത്തിൽ നാട്ടുകാരായ രണ്ടുപേർ അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഖല്‍വയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിര്‍ഭയ കേസിന് സമാനമായ രീതിയിലുള്ള പീഡനമാണ് യുവതി നേരിടേണ്ടി വന്നത്. രണ്ട് കുട്ടികളുടെ മാതാവായ ആദിവാസി സ്ത്രീയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. അടുത്ത വീട്ടില്‍ സ്ത്രീയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത് സ്ത്രീയുടെ മകനായിരുന്നു. വിവരത്തെ തുടർന്ന് സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും രക്തം വാര്‍ന്ന് യുവതി മരിച്ചിരുന്നു. അക്രമികള്‍ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി തിരുകുകയും ഗര്‍ഭാശയം പുറത്തെടുക്കുകയും ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സ്ത്രീയുടെ അയല്‍ക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാല്‍വി, സുനില്‍ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്. മദ്യപിച്ച ശേഷമാണ് ഇവര്‍ സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page