പാര്‍ടി ഓഫീസില്‍ വച്ച് യുവതിയെ ആലിംഗനം ചെയ്തു; വിഡിയോ പുറത്തായി, ബിജെപി നേതാവിന് നോട്ടീസ്

ലഖ്‌നൗ: പാര്‍ട്ടി ഓഫീസില്‍ യുവതിയെ ആലിംഗനം ചെയ്യുന്ന ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ വിവാദം ശക്തമായി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അമര്‍ കിഷോര്‍ കശ്യപ് ഒരു യുവതിയെ പാര്‍ട്ടി ഓഫീസില്‍ വച്ച് ആലിംഗനം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഇതോടെ പാര്‍ട്ടി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വീഡിയോ പാര്‍ട്ടിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഗോണ്ട യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റാണ് അദ്ദേഹം. ഏപ്രില്‍ 12 മുതലാണ് വിഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.
ഒരുമിച്ച് പടികള്‍ കയറുന്നതിനിടെ ഒരു വനിതാ സഹപ്രവര്‍ത്തകയെ സ്പര്‍ശിക്കുന്നതും അവരുടെ തോളില്‍ കൈ ഇടുന്നതും ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. തനിക്ക് സുഖമില്ലെന്നും വിശ്രമിക്കാന്‍ ഒരു സ്ഥലം വേണമെന്നും പറഞ്ഞാണ് യുവതി തന്നെ വിളിച്ചതെന്നാണ് അമര്‍ കിഷോര്‍ കശ്യപ് മറുപടി നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകയെ സഹായിക്കുന്നില്ലെങ്കില്‍ പിന്നെ ആരെയാണ് സഹായിക്കേണ്ടതെന്നും അത് കുറ്റകൃത്യമാണെങ്കില്‍ ഒന്നും പറയാന്‍ ഇല്ലെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അച്ഛനും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും തൂങ്ങി മരിച്ചത് എന്തിന്?; ഇരട്ട ആത്മഹത്യ നടന്ന വീട്ടില്‍ ഒരു വര്‍ഷം മുമ്പും രണ്ടു പേര്‍ ആത്മഹത്യ ചെയ്തു;നടുക്കം മാറാതെ ചെമ്മനാട്, കോളിയടുക്കം
Scroll to top

You cannot copy content of this page