മഴക്കാലം അഡൂരിലെ വിദ്യക്ക് കണ്ണീര്‍ക്കാലം; ഇടിമിന്നലിലും കാറ്റിലും നശിച്ചത് നൂറോളം കവുങ്ങുകള്‍

കാസര്‍കോട്: മഴക്കാലം അഡൂര്‍, ബാടലുവിലെ വിദ്യയ്ക്ക് കണ്ണീര്‍ക്കാലം. ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും നഷ്ടപ്പെട്ടത് നൂറോളം കവുങ്ങുകള്‍. കവുങ്ങിന്‍ തോട്ടങ്ങള്‍ പാട്ടത്തിനു എടുത്താണ് വിദ്യ കൃഷി ചെയ്യുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍. ഇതിനിടയില്‍ വെള്ളവും വളവും കവുങ്ങുകളുടെ പരിചരണങ്ങളുമെല്ലാം കരാര്‍ എടുക്കുന്നവര്‍ തന്നെ ചെയ്യണമെന്നാണ് കരാര്‍ വ്യവസ്ഥകളില്‍ പ്രധാനം. 20 ഏക്കര്‍ കവുങ്ങിന്‍ തോട്ടമാണ് ഇത്തവണ ഇവര്‍ കരാര്‍ എടുത്തിട്ടുള്ളത്. കനത്ത വേനലിനെ അതിജീവിച്ചാണ് വിദ്യ ഇത്തവണ കവുങ്ങുകളെ പരിചരിച്ചത്. നല്ല രീതിയില്‍ പൂക്കുലകള്‍ ഉണ്ടായതും അടക്കയുടെ ഉയര്‍ന്ന വിലയും വലിയ പ്രതീക്ഷയാണ് ഇത്തവണ വിദ്യയ്ക്കും കുടുംബത്തിനും നല്‍കിയത്. രണ്ടാഴ്ച മുമ്പുണ്ടായ വേനല്‍ മഴയ്‌ക്കൊപ്പം ശക്തമായി ഉണ്ടായ ഇടിമിന്നലില്‍ അന്‍പതോളം കവുങ്ങുകളാണ് നശിച്ചത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനു ഇടയാക്കുമെന്ന സങ്കടത്തില്‍ കഴിയുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ അന്‍പതോളം കവുങ്ങുകള്‍ കൂടി പൊട്ടി വീണതെന്നു വിദ്യ പറഞ്ഞു. ഒരു സീസണില്‍ നൂറോളം കവുങ്ങുകള്‍ നശിച്ചത് വലിയ നഷ്ടം ഉണ്ടാക്കുമെന്ന് വിദ്യ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page