സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, കുണ്ടങ്കാരടുക്കയിലെ കെ. ഹംദാന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കിടയിലാണ് സംഭവം. ഹംദാനെ വീണു കിടക്കുന്നത് കണ്ട് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ സെക്യൂരിറ്റി ഏജന്‍സി അധികൃതരെ അറിയിച്ചു. ഏജന്‍സി അധികൃതര്‍ അറി
യിച്ചത് പ്രകാരം ഫയര്‍ഫോഴ്സ് എത്തി ഹംദാനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹ്റ, മക്കള്‍: മുഹമ്മദ് അനസ്, നൂറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page