മഴയും കാറ്റും: മഞ്ചേശ്വരം മേഖലയില്‍ വ്യാപക നഷ്ടം; കോയിപ്പാടിയിലും പെര്‍വാട്ടും കടലാക്രമണം, പുഴകള്‍ കരകവിയുന്നു

കാസര്‍കോട്: ശക്തമായി തുടരുന്ന മഴയില്‍ മഞ്ചേശ്വരം താലൂക്കിലെ പുഴകള്‍ കരകവിഞ്ഞു. കടല്‍ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ഉപ്പള പുഴ കരകവിഞ്ഞൊഴുകുകയാണ്. മുട്ടത്തു സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. ബംബ്രാണ പുഴയും കരകവിഞ്ഞിട്ടുണ്ട്. ഇന്നും മഴ തുടരുകയാണെങ്കില്‍ ബംബ്രാണ വയല്‍ ഒറ്റപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. കുമ്പള കോയിപ്പാടി, പെര്‍വാഡ് കടപ്പുറങ്ങളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടു.


മംഗല്‍പ്പാടി ടിമ്പാറയിലെ പുഷ്പാകരയുടെ വീട്ടുകിണര്‍ ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണു ഭാഗീകമായി തകര്‍ന്നു. ഞായറാഴ്ച രാത്രി വൊര്‍ക്കാടി പാത്തൂറിലെ അബ്ദുല്‍ മദനിയുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു മതില്‍ വീടിനു മുകളില്‍ തട്ടി നില്‍ക്കുകയാണെന്നു പറയുന്നു. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. മുട്ടത്തു ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. കുമ്പള പഞ്ചായത്ത് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page