കരിന്തളം: റോഡരികിൽ അപകടാവസ്ഥയിൽ വളർന്നു കിടക്കുന്ന കാടുകളും മരച്ചില്ലകളുംഉടൻ വെട്ടിമാറ്റണമെന്ന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ യു.പി സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടു.റോഡ് അരുകിലെ കാടുകൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി.
മരക്കൊമ്പുകൾ തട്ടി വിദ്യാർഥികൾക്ക് പരിക്കേൽക്കുന്നു. സ്കൂൾ വാഹനങ്ങൾക്ക് കേടുപാടു സംഭവിക്കുന്നു. വാഹനങ്ങൾക്ക് പരസ്പരം സൈഡ് നൽകാനോ സുരക്ഷിതമായി തിരിയാനോ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നു യോഗം ആരോപിച്ചു.
പി.ടി.എ പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ബൈജു ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.
പി.ടി.എ കമ്മിറ്റിയിൽ നിന്ന് ഒഴിവാകുന്ന വൈസ് പ്രസിഡന്റ് വാസു കരിന്തളത്തിന് ഉപഹാരം നൽകി. വാസു കരിന്തളം, ജോസ്ലിൻ ബാനു, പി. അമൃത, ബൈജു കൂലോത്ത്, എ.വി. ബിജു,കെ. ബിനു, കെ പ്രശാന്ത് പ്രസംഗിച്ചു. ഭാരവാഹികളായി എ.വി. ബിജു (പ്രസി.), ബൈജു കൂലോത്ത് (വൈ. പ്രസി.), ജോസ്ലിൻ ബിനു (എം.പി.ടി.എ പ്രസി), രമ്യ സാജൻ (എം.പി.ടി.എ വൈ. പ്രസി) എന്നിവരെ തിരഞ്ഞെടുത്തു.






