നെല്ലിക്കട്ടയില്‍ എംഡിഎംഎ കൈമാറുന്നതിനിടെ രണ്ടുയുവാക്കള്‍ പിടിയില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ എത്തി എംഡിഎംഎ കൈമാറുന്നതിനിടെ രണ്ടു യുവാക്കള്‍ ബദിയടുക്ക പൊലീസിന്റെ പിടിയിലായി. എതിര്‍തോട് ബഡാര്‍ നഗറിലെ എ മുഹമ്മദ് അജാസ്(26), മുള്ളേരിയയിലെ സുലൈമാന്‍ അഫ്രീദി(28) എന്നിവരാണ് പിടിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ നെല്ലിക്കട്ട ബിലാല്‍ റോഡ് ജങ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലായത്. എസ്‌ഐ ടി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തി വരികെ നെല്ലിക്കട്ടയില്‍ വച്ച് പൊലീസിനെ കണ്ട് രണ്ടുപേര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് യുവാക്കളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍ പരസ്പരവിരുദ്ധമായ മൊഴി നല്‍കിയതോടെ പൊലീസില്‍ സംശയം ഉയര്‍ന്നു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെ ഒരാളുടെ പോക്കറ്റില്‍ സൂക്ഷിച്ച 039 ഗ്രാം എംഡിഎംഎ കണ്ടെത്തി. സ്വന്തം ആവശ്യത്തിന് വേണ്ടി 1000 രൂപയ്ക്ക് വാങ്ങിയതാണെന്ന് പ്രതികള്‍ പറഞ്ഞു. പ്രതികളുടെ ഫോണും ആധാര്‍ കാര്‍ഡും കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എസ്‌ഐ വിനോദ് കുമാര്‍, ഗ്രേഡ് എഎസ്‌ഐ ബിജു, എസ്.സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page