കട്ടനും പാട്ടും : മുക്കടയിൽ രണ്ടര വയസ്സുകാരൻ മുതൽ 85കാരൻ വരെ

കരിന്തളം: ഡി.വൈ.എഫ്.ഐ മുക്കട യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘കട്ടനും പാട്ടും’ പരിപാടി വിവിധ പ്രായത്തിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടര വയസ്സു മുതൽ 85 വയസ്സു വരെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തലമുറകളുടെ സംഗമമായി മാറിയ പരിപാടി നാട്ടുകാർക്കും ആവേശമായി.

ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഒ.എം. സച്ചിൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. സിദ്ധാർഥ് അധ്യക്ഷത വഹിച്ചു. വൈശാഖ്, എം. ചന്ദ്രൻ, വി. അമ്പുഞ്ഞി, എം.വി. നവനീത , എൻ. മാളവിക , എൻ. അനന്ദു പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page