മഞ്ചേശ്വരം: പനിയെ തുടര്‍ന്ന് 21 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മഞ്ചേശ്വരം ബഡാജെ കനില പറങ്ങോട് സ്വദേശി മുസ്തഫയുടെയും യാസ്മിനയുടെയും മകന് അബ്ദുല്‍ ഖാദര്‍ നബീല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. പനിയും ശ്വാസം തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴി കുഞ്ഞ് മരണപ്പെടുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







