കാസർകോട്: ജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്ത നിഷ്കളങ്ക ജന്മങ്ങളെ ചേർത്തുപിടിക്കാൻ സുകൃതം ചെയ്ത മനുഷ്യർക്കേ കഴിയൂവെന്ന് കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദർ പറഞ്ഞു. ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലൗ ഷോർ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ അന്തേവാസികൾ ക്കു ഒരുക്കിയ സ്നേഹവിരുന്ന് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകാൻ വിധിക്കപ്പെട്ടവരെപ്പോലുള്ളവർക്ക് പുറംലോകം കാണാനും വിവിധ മേഖലകളിൽ പരിശീലനം നൽകി അവരുടെ കഴിവുകൾ വികസിപ്പിക്കാനുമുള്ള പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി നെല്ലിക്കുന്ന് , എം.എൽ.എമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, മുൻ എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്,.ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര, എം.പി. ഷാഫി ഹാജി, ജാവേദ് യെനെപോയ, ബഹ്റൈൻ പൗരൻ ഖാലിദ് അമീരി, അസീസ് , ഷാഫി പാറക്കട്ട, അഷ്റഫ് എടനീർ, മാഹിൻ കേളോട്ട്, മുനീർ , റസാഖ് പ്രസംഗിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ സദസ്സിന്റെ മനംകവർന്നു.







