മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രം തയ്യാറാക്കിയത് ആര്? 19കാരനെ തെരയുന്നു

കാസര്‍കോട്: എഐ-ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 19 കാരനെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
മലയോരത്തെ നിരവധി പേരാണ് യുവാവ് ഒരുക്കിയ ചതിക്കുഴിയില്‍ കുരുങ്ങിയത്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും കൈക്കലാക്കിയ ഫോട്ടോകള്‍ നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത യുവാവ് സുഹൃത്തുക്കള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മലയോരത്തെ നൂറുകണക്കിന് പേരാണ് യുവാവിന്റെ നികൃഷ്ടവൃത്തിക്ക് ഇരയായത്. തങ്ങളുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് ഭൂരിഭാഗം പേരും തങ്ങള്‍ ചതിക്കുഴിയില്‍ വീണതായുള്ള കാര്യം അറിഞ്ഞത്. വിവരം പൊലീസിന്റെ ചെവിയിലും എത്തിയതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഹീനമായ കൃത്യത്തിന് പിന്നില്‍ 19കാരനാണെന്ന് വ്യക്തമായത്. ഇയാള്‍ക്കൊപ്പം ചിത്രം ഷെയര്‍ ചെയ്തവരും കുറ്റകൃത്യത്തില്‍ പ്രതികളാക്കപ്പെടുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ട് പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘം; കവര്‍ച്ച നടത്തിയത് കൃത്യമായ നിരീക്ഷണത്തിനു പിന്നാലെ, സ്വര്‍ണ്ണം കണ്ടപ്പോള്‍ കൊണ്ടു പോകാന്‍ എടുത്തുവച്ച മിഠായിക്കെട്ട് മറന്നുവച്ചു

You cannot copy content of this page