സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചെറുവത്തൂരിലെ ബാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍: ചെറുവത്തൂരിലെ ബാറില്‍ താല്‍ക്കാലിക ജീവനക്കാരന്‍ സിപിഎം ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. മാതമംഗലം, കുറ്റൂരിലെ കുടുക്കേന്‍ വീട്ടില്‍ രഘു (52)വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സിപിഎം കുറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ എ.വി സ്മാരക മന്ദിരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. നേരത്തെ ചെറുവത്തൂരിലെ ബാറില്‍ ജീവനക്കാരനായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയി. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ചെറുവത്തൂരിലെ ബാറില്‍ താല്‍ക്കാലിക ജീവനക്കാരനായി ചേര്‍ന്നു. ഇതിനിടയില്‍ ലോട്ടറി വില്‍പ്പനയുമുണ്ട്. ആത്മഹത്യക്കു പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്നാണ് സംശയിക്കുന്നത്. പൊലീസ് കേസെടുത്തു. കുടുക്കേല്‍ വീട്ടില്‍ രാമന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ശൈലജയാണ് ഭാര്യ. മക്കള്‍: അഭിറാം, അഭിമന്യു, ഐശ്വര്യ.
സഹോദരങ്ങള്‍: കമലാക്ഷന്‍, ജാനകി, കല്യാണി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page