വൈദ്യുത ബില്ല് അടക്കാത്തതിനാല്‍ വീട്ടിലെ ഫ്യൂസ് ഊരി; പ്രകോപിതനായി മറ്റൊരു ജീവനക്കാരനെ മര്‍ദ്ദിച്ച് വീട്ടുടമ

കാസര്‍കോട്: വൈദ്യുത ബില്ലടക്കാത്ത തുടര്‍ന്ന് ഫ്യൂസ് ഊരിയതില്‍ പ്രകോപിതനായ വീട്ടുടമ ജീവനക്കാരനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ഇബി ജീവനക്കാരന്‍ വയമ്പിലെ സനുകുമാര്‍ (42)നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ഏഴാംമൈല്‍ തട്ടുമ്മലില്‍ വെച്ചാണ് സംഭവം. ബാലകൃഷ്ണന്‍ അരിയളം, സുഭീഷ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സനുകുമാര്‍ പറഞ്ഞു. ബില്ല് അടക്കാത്തതിന്റെ പേരില്‍
ബാലകൃഷ്ണന്റെ വീട്ടിലെ കെഎസ്ഇബി ജീവനക്കാരന്‍ ഊരിക്കൊണ്ടുപോയിരുന്നു. ഈ വിരോധത്തില്‍ സനുകുമാര്‍ ആണ് അത് ചെയ്തതെന്ന് തെറ്റിദ്ധരിച്ച് തന്നെ മര്‍ദ്ദിച്ചുവെന്ന് അമ്പലത്തറ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page