കരക്കക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ കവര്‍ച്ച; മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു

കാസര്‍കോട്: കാലിക്കടവ് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചേയാണ് മോഷണം നടന്നതെന്ന് കരുതുന്നു. പുലര്‍ച്ചേ എത്തിയ അടിച്ചുതെളിക്കാരിയാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ശ്രീകോവിലിന്റെ വാതില്‍ കുത്തി തകര്‍ത്ത് അകത്തുകയറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വിവരത്തെ തുടര്‍ന്ന് ചന്തേര പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിലെ ആളിനെ പൊലീസ് തെരയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page