വ്യാപാരിയെ കൊള്ളയടിച്ച കേസ്; പിടികിട്ടാപ്പുള്ളി കാല്‍ നൂറ്റാണ്ടിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച കേസിലെ വാറന്റ് പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കര്‍ണ്ണാടക, മടിക്കേരി, ആക്കത്തൂര്‍ സ്വദേശി അബ്ബാസി(50)നെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. 25 വര്‍ഷം മുമ്പ് ബദ്രംപള്ളയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ കട പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ആളെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് പിന്നില്‍ അബ്ബാസ് ആണെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കോടതി അബ്ബാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിന് തയ്യാറാക്കിയ ഓപ്പറേഷനിലാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അബ്ബാസ് പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page