ബോവിക്കാനത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു; സികെ ശ്രീധരന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങുന്നു. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ മെയ് 25ന് വിചാരണ ആരംഭിക്കും. കേസില്‍ അടുത്തിടെ സിപിഎമ്മില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി.കെ ശ്രീധരനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ ഒന്നിന് വൈകുന്നേരമാണ് പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ (19) കുത്തേറ്റു മരിച്ചത്. പൊവ്വലില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ഡിസംബര്‍ ഒന്നിന് വൈകുന്നേരം ബോവിക്കാനം ടൗണില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിലാണ് അബ്ദുല്‍ ഖാദര്‍ ദാരുണമായി കൊല്ലപ്പെട്ടത്. മുതലപ്പാറയിലെ അഹമ്മദ് നസീര്‍, ബാലനടുക്കത്തെ മുഹമ്മദ് സാലി, കലാം മുഹമ്മദ് എന്നിവരും മറ്റു മൂന്ന് പേരുമാണ് കേസിലെ പ്രതികള്‍. അന്ന് ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സിബിതോമസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page