കുമ്പള: 2026-ലെ കാസര്‍കോട് ജില്ലാ അത്ലറ്റിക് മീറ്റില്‍ ജൂനിയര്‍ ബോയ്‌സ് വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വി അബ്ദുല്‍ റഹ്‌മാന്‍ നിഹാലിന് ബംബ്രാണ വാര്‍ഡ് മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് എന്നിവയുടെ നേതൃത്വത്തില്‍ ആദരമൊരുക്കി. ബംബ്രാണ ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പറും കുമ്പള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം.പി. ഖാലിദ് നിഹാലിന് മൊമെന്റോ നല്‍കി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് അബ്ദുല്ല പട്ട ആധ്യക്ഷം വഹിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മുഗര്‍ സ്വാഗതം പറഞ്ഞു. കുഞ്ഞിപ്പള്ളി കണ്ടം, നിസാര്‍ മുഗര്‍, അഷ്‌റഫ് ബലക്കാട്, അഷ്‌റഫ് തിഡ്കണ്ടം, മുനാസ് ബംബ്രാണ പ്രസംഗിച്ചു. യൂസുഫ് പാട്ടം, റൗഫ് നമ്പിടി, അനസ്, ഷറഫ്, സിദ്ധീഖ്, ആസിം ചടങ്ങില്‍ പങ്കെടുത്തു.







