മരക്കാപ്പ് കടപ്പുറത്ത് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മരക്കാപ്പ് കടപ്പുറത്ത് കാസര്‍കോട് ലോക് സഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ സ്ഥാനാര്‍ത്ഥി പര്യടന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. സിപിഎം പ്രവര്‍ത്തകരായ ഗംഗാധരന്‍ തീര്‍ത്ഥകര, അബു കണിച്ചിറ, പി രാജന്‍ അനന്തംപ്പള, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.കുഞ്ഞികണ്ണന്‍ തിര്‍ത്ഥകര, സിഎച്ച് രാജേഷ് ഗോവിന്ദന്‍ പടന്നക്കാട്, കെ.അനില്‍ അനന്തംപ്പള്ള എന്നിവരാണ് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചത്. സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി ഇവരെ ഷാള്‍ അണിച്ച് സ്വീകരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റ് എം ബാല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page