കാസര്‍കോട്: ഒരുമാസം മുമ്പ് രാത്രി വീട്ടില്‍ നിന്നു ഇറങ്ങിപോയ യുവാവിനെ കണ്ടെത്താന്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നോര്‍ത്ത് തൃക്കരിപ്പൂര്‍, പൂച്ചോലിലെ സുജിത്തി (34)നെയാണ് കാണാതായത്. ജൂണ്‍ 12ന് രാത്രി പത്തരമണിയോടെയാണ് സുജിത്ത് ആരോടും ഒന്നും പറയാതെ വീട്ടില്‍ നിന്നു പോയത്. ബന്ധുക്കള്‍ പല സ്ഥലങ്ങളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ (ശനി) അമ്മാവന്‍ ചന്തേര പൊലീസില്‍ പരാതി നല്‍കിയത്.







