കാസര്‍കോട്: കുടുംബശ്രീയില്‍ നിന്ന് ലോണ്‍ കൊടുക്കാത്ത വിരോധത്തിന് സെക്രട്ടറിയുടെ നെറ്റിയ്ക്ക് കരിക്ക് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശിനി ബി പ്രമീളക്കാണ്(46)(46) പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രില്‍ 7 ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബശ്രീ യോഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അക്രമം നടന്നത്. കരിക്ക് കൊണ്ട് തലക്കിടിക്കുകയും കൈ പിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മാച്ചിക്കാട് സ്വദേശിനി കവിതയാണ് കരിക്ക് ഉപയോഗിച്ച് അടിച്ചത്. ചന്തേര പൊലീസ് കവിതയുടെ പേരില്‍ കേസെടുത്തു.