സൈക്കിള്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വാഹനത്തെ സിസിടിവി ക്യാമറ ക്യാമറ പരിശോധനയിലൂടെ കണ്ടെത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: ജോലികഴിഞ്ഞു സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്ന അച്ചാംതുരുത്തി സ്വദേശികളെ ഇടിച്ചു പരിക്കേല്‍പിച്ച് നിര്‍ത്താതെ പോയ കാറിനെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കഴിഞ്ഞ ഞായാറാഴ്ച രാത്രി കോട്ടപ്പുറത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്നടുത്ത് വച്ചാണ് കാര്‍ ഇടിച്ച് നിര്‍ത്താതെ പോയത്.
സൈക്കിള്‍ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റ് പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെവി ഉമേശന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ വിവിധ ക്യാമറകള്‍ പരിശോധിച്ചും മറ്റുമുള്ള അന്വേഷണത്തില്‍ ആണ് പിലിക്കോട് കണ്ണങ്കെ സ്വദേശിയുടെ കാര്‍ കണ്ടെത്തിയത്. നീലേശ്വരം സബ്. ഇന്‍സ്‌പെക്ടര്‍ ടി വിശാഖ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്കുമാര്‍, സുമേഷ് മാണിയാട്ട്, സന്തോഷ് ചോയ്യംകോട് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രീ ജാഗ്രതാ സമിതി യോഗത്തില്‍ ടൗണിലും റോഡിലേക്കും സി സി ടി വി ക്യാമറകള്‍ വയ്ക്കാന്‍ തയ്യാറാണെന്ന് വിവിധ സംഘടനകള്‍ അറിയിച്ചിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് രക്ഷപെടുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉമേശന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page