കുമ്പള മോഡലില്‍ ഉപ്പിനങ്ങാടിയിലും കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാസ്‌കര നഗറില്‍ ഏഴു വയസ്സുകാരനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മോഡലിൽ ഉപ്പിനങ്ങാടിയിലും കുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച വൈകുന്നേരം ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിരേ, ബന്ദാഡിയിലാണ് സംഭവം. സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രണ്ടു ആണ്‍ കുട്ടികള്‍. ഈ സമയത്താണ് ഒരു കാര്‍ എത്തിയത്. കാറിനകത്ത് നാലോളം പേരാണ് ഉണ്ടായിരുന്നത്. കാര്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുട്ടികളുടെ സമീപത്ത് നിര്‍ത്തി വീടുകളില്‍ കൊണ്ടു വിടാമെന്ന് അറിയിച്ചു. ഇത് നിരസിച്ചപ്പോള്‍ കുട്ടികളെ കാറില്‍ ബലമായി കയറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ കുട്ടികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് വീടുകളിലെത്തി വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി തെരച്ചില്‍ നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. സംഭവത്തില്‍ ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സമാനരീതിയില്‍ വെള്ളിയാഴ്ച കുമ്പള, ഭാസ്‌കര നഗറിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ഉണ്ടായിരുന്നു. അനുജന് സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങാന്‍ അംഗണ്‍വാടിയിലേക്ക് പോയ ഏഴു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് സമാന രീതിയിൽ ഉപ്പിനങ്ങാടിയിലും തട്ടി കൊണ്ടുപോകൽ ശ്രമം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു
Scroll to top

You cannot copy content of this page