പയ്യന്നൂര്‍: പള്ളിയില്‍ മഗ്‌രീബ് നിസ്‌കാരം നിര്‍വഹിച്ച് മടങ്ങുകയായിരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. പയ്യന്നൂര്‍ എടാട്ട് ജുമാമസ്ജിദിനു സമീപത്തെ കെ. അബൂബക്കര്‍ (67) ആണ് മരിച്ചത്.
ഇന്നലെ (ഞായര്‍) രാത്രി ഏഴര മണിയോടെ പഴയങ്ങാടിയിലാണ് അപകടം. കുടുംബസമേതം പഴയങ്ങാടിയിലെ എംആര്‍ഐ ഹോട്ടലിലെത്തിയതായിരുന്നു അബൂബക്കര്‍. പള്ളിയില്‍ നിസ്‌കാരം നിർവഹിച്ച് ഹോട്ടലിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ ബീരാന്‍ ഹാജി-കെ .ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെരീഫ (തളിപ്പറമ്പ്).മക്കള്‍: ഷുഹൈബ്,ഷുഹൈബ,ഷുഹൈര്‍. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (ഉടുമ്പുന്തല), സായിദ് (കരിവെള്ളൂര്‍), ഹന.







